
Breaking News
നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ ഏകദിന പരിശീലന പരിപാടി ഇപ്പോള്‍ അപേക്ഷിക്കാം
അമാനുല്ല വടക്കാങ്ങര
ദോഹ. പുതിയതായി സംരംഭകത്വം ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന പ്രവാസികള്‍ / തിരികെ വന്ന പ്രവാസികള്‍ എന്നിവര്‍ക്കായി നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ ഏകദിന പരിശീലന പരിപാടി ഇപ്പോള്‍ അപേക്ഷിക്കാം
ട്രെനിംഗ് പ്രോഗ്രാമില്‍ പങ്കെടുക്കുന്നതിന് https://forms.gle/JX8yzBinJiZmNnUm8 എന്ന ഗൂഗിള്‍ ഫോം പൂരിപ്പിച്ച് 21/07/2022, വൈകുന്നേരം 5 മണിക്ക് മുന്‍പ് സമര്‍പ്പിക്കണം.
നോര്‍ക്ക റൂട്‌സ് ബിസിനസ്സ് സഹായ പദ്ധതികള്‍, രജിസ്‌ട്രേഷന്‍ / ലൈസന്‍സ് ക്ലീറന്‍സ്, ഏടഠ, കേന്ദ്ര /സംസ്ഥാന സര്‍ക്കാര്‍ സഹായ പദ്ധതികള്‍, പലിശ കുറഞ്ഞ വായ്പാ പദ്ധതികള്‍, വായ്പകള്‍ക്കുള്ള ജാമ്യ വ്യവസ്ഥകള്‍, വിവിധ ബിസിനസ്സ് സംരംഭങ്ങളുടെ സാധ്യതകള്‍, എന്നീ വിവിധ മേഖലയുമായി ബന്ധപ്പെട്ട പൂര്‍ണ അറിവ് നല്‍കുന്നതിനുള്ള ക്ലാസുകള്‍/ ഹാന്‍ഡ്ബുക്ക് എന്നിവ ലഭിക്കും.