Breaking News

ഫിഫ 2022 ഖത്തര്‍ ലോകകപ്പ് ആഗോള കായിക മത്സരങ്ങളുടെ ആരോഗ്യ മാനദണ്ഡമാകും

അമാനുല്ല വടക്കാങ്ങര

ദോഹ. ഈ വര്‍ഷം നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെ ഖത്തറില്‍ നടക്കുന്ന ഫിഫ 2022 ഖത്തര്‍ ലോകകപ്പ് ആഗോള കായിക മത്സരങ്ങളുടെ ആരോഗ്യ മാനദണ്ഡമാകുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ അഭിപ്രായപ്പെട്ടു. ഖത്തര്‍ ഹെല്‍ത്ത് 2022-ന്റെയും രണ്ടാം ഖത്തര്‍ പബ്ലിക് ഹെല്‍ത്ത് കോണ്‍ഫറന്‍സിന്റെയും ഉദ്ഘാടന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ നടക്കുന്ന ഈ പ്രത്യേക ലോകകപ്പ് വര്‍ഷത്തില്‍, ഫിഫ ഖത്തറുമായും ലോകാരോഗ്യ സംഘടനയുമായും പങ്കാളിത്തത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ആരോഗ്യം പ്രോത്സാഹിപ്പിക്കുന്ന ഫലപ്രദമായ, സുസ്ഥിരവും ശാശ്വതവുമായ മാതൃകയുമായി ടൂര്‍ണമെന്റ് മാറ്റുന്നതിനാണ് ഞങ്ങള്‍ പരിശ്രമിക്കുന്നത്.

ക്ഷേമവും സുരക്ഷയും ഉറപ്പുവരുത്തുന്നതോടൊപ്പം അന്താരാഷ്ട്ര സ്വഭാവമുള്ള ഭാവി കായിക ഇവന്റുകള്‍ക്കായി ഒരു മാനദണ്ഡം സജ്ജമാക്കാന്‍ ഖത്തര്‍ അനുഭവം സഹായകമാകും. ബോധവല്‍ക്കരണത്തിനും ആരോഗ്യപ്രോത്സാഹനത്തിനും സുരക്ഷയ്ക്കും മുന്‍ഗണന നല്‍കുന്ന ഒരു സമീപനത്തെ അടിസ്ഥാനമാക്കിയാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ആരോഗ്യകരമായ ഫിഫ ലോകകപ്പ് 2022 കായികത്തിനും ആരോഗ്യത്തിനും ദീര്‍ഘകാലം നിലനില്‍ക്കുന്ന ഒരു പാരമ്പര്യം സൃഷ്ടിക്കുമെന്ന് ഇന്‍ഫാന്റിനോ പറഞ്ഞു.

ഖത്തര്‍ ലോക കപ്പ് അനുഭവം ആരോഗ്യ പ്രതിസന്ധി ഘട്ടത്തില്‍ ഭാവിയിലെ ആഗോള കായിക മത്സരങ്ങള്‍ നടത്തുന്നതിനുള്ള ഒരു ‘ബെഞ്ച്മാര്‍ക്ക്’ ആയി മാറുമെന്ന് സമാനമായ വീക്ഷണങ്ങള്‍ പ്രകടിപ്പിച്ചുകൊണ്ട് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ ടെഡ്രോസ് അദാനോം ഗെബ്രിയേസസും പറഞ്ഞു. ഈ ലോകകപ്പിലെ ഖത്തറിന്റെ അനുഭവത്തില്‍ നിന്ന് പഠിക്കുന്ന പാഠങ്ങള്‍ ”മറ്റ് വലിയ തോതിലുള്ള ഇവന്റുകള്‍ക്കായി ആരോഗ്യ-സുരക്ഷാ നടപടികള്‍ രൂപപ്പെടുത്തുന്നതിന് സഹായകമാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

Related Articles

Back to top button
error: Content is protected !!