Breaking News

ഈത്തപ്പഴ ഉല്‍പാദനത്തില്‍ 82 ശതമാനം സ്വയംപര്യാപ്തത കൈവരിച്ച് ഖത്തര്‍

അമാനുല്ല വടക്കാങ്ങര

ദോഹ. ഈത്തപ്പഴ ഉല്‍പാദനത്തില്‍ 82 ശതമാനം സ്വയംപര്യാപ്തത കൈവരിച്ച് ഖത്തര്‍ . 2020 ല്‍ 76 ശതമാനമായിരുന്നു രാജ്യത്തിന്റെ സ്വയം പര്യാപ്തത. രാജ്യത്തെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ കാര്‍ഷികകാര്യ വകുപ്പ് പ്രാദേശിക കര്‍ഷകര്‍ക്ക് നല്‍കുന്ന പിന്തുണയാണ് രണ്ട് വര്‍ഷം കൊണ്ട് 6 ശതമാനം വര്‍ദ്ധിച്ച് 82 ശതമാനം സ്വയംപര്യാപ്തത കൈവരിക്കാന്‍ സഹായകമായത്.

പ്രാദേശിക ഈത്തപ്പഴങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് നിലം ഒരുക്കുന്നതിന് രാസവളങ്ങള്‍, പരാഗണം, സേവനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള കര്‍ഷകര്‍ക്ക് മന്ത്രാലയം വന്‍ പിന്തുണയാണ് നല്‍കുന്നത്.

Related Articles

Back to top button
error: Content is protected !!