Breaking News
ദോഹ മെട്രോ ഗ്രീന്‍ ലൈനിന് പകരം നാളെ ബസ് സര്‍വീസ്
അമാനുല്ല വടക്കാങ്ങര
ദോഹ. അത്യാവശ്യമായ മെയിന്റനന്‍സ് ജോലികളുള്ളതിനാല്‍ നാളെ ദോഹാ മെട്രോ ഗ്രീന്‍ ലൈനിന് പകരം ബസ് സര്‍വീസുകളായിരിക്കുമെന്ന് ഖത്തര്‍ റെയില്‍ അറിയിച്ചു. അല്‍ ബിദക്കും മാള്‍ ഓഫ് ഖത്തറിനുമിടയിലും മന്‍സുറക്കും ദോഹ ജീദീദിനുമിടയിലും ഓരോ 10 മിനിറ്റിലും ബസ്സുകള്‍ സര്‍വീസ് നടത്തും.
ബസ്സ് വൈറ്റ് പാലസ് മെട്രോ സ്‌റ്റേഷനിലേക്ക് സര്‍വീസ് നടത്തില്ല.
മെട്രോ ലിങ്ക് പതിവുപോലെ പ്രവര്‍ത്തിക്കും.