ലുസൈല്‍ സ്റ്റേഡിയത്തെ ഇളക്കിമറിച്ച് അല്‍ അറബി അല്‍ റയ്യാന്‍ പോരാട്ടം
റഷാദ് മുബാറക്
ദോഹ. കാല്‍പന്തുകളിയുടെ മഹാമേളയായ ഫിഫ ലോക കപ്പിന്റെ ഇരുപത്തിരണ്ടാമത് എഡിഷന്റെ കലാശക്കൊട്ടിന് വേദിയാകുന്ന ലുസൈല്‍ സ്റ്റേഡിയത്തെ ഇളക്കിമറിച്ച് അല്‍ അറബി അല്‍ റയ്യാന്‍ പോരാട്ടം കാല്‍പന്തുകളിയാരാധകര്‍ക്ക് ആവേശമായി.
ക്യൂ.എന്‍.ബി ഖത്തര്‍ സ്റ്റാര്‍സ് ലീഗ് മല്‍സരത്തിലെ വാശിയേറിയ മല്‍സരത്തില്‍ അല്‍ അറബി ക്ളബ്ബ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് അല്‍ റയ്യാന്‍ ക്ളബ്ബിനെ തോല്‍പ്പിച്ചു.
എണ്‍പതിനായിരം പേര്‍ക്ക് കളികാണാന്‍ സൗകര്യമുള്ള ലോകോത്തര സ്റ്റേഡിയം പണി പൂര്‍ത്തിയായ ശേഷമുള്ള ആദ്യ മല്‍സരം കാണാന്‍ ആയിരക്കണക്കിനാളുകളാണ് സ്റ്റേഡിയത്തിലേക്കൊഴുകിയെത്തിയത്. ഇരുപതിനായിരത്തോളം ടിക്കറ്റുകളാണ് വിറ്റതെന്നാണ് അനൗദ്യോഗിക വിവരം. ഖത്തര്‍ മഞ്ഞപ്പട, അര്‍ജന്റീന ഫാന്‍സ്്, ബ്രസീല്‍ ഫാന്‍സ് തുടങ്ങിവരുടെ സാന്നിധ്യം ലോക കപ്പിന്റെ പ്രതീതി സൃഷ്ടിക്കുന്നതായിരുന്നു. സ്റ്റേഡിയത്തിലെ മലയാളി സാന്നിധ്യവും ഏറെ ശ്രദ്ധേയമായിരുന്നു.