
സൗദിക്കും ഖത്തറിനും ഇടയില്‍ പോയിന്റ് ഓഫ് സെയില്‍ സര്‍വീസ് ആരംഭിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ. സൗദിക്കും ഖത്തറിനും ഇടയില്‍ പോയിന്റ് ഓഫ് സെയില്‍ സര്‍വീസ് ആരംഭിച്ചു. സൗദി സെന്‍ട്രല്‍ ബാങ്ക് സൗദി പേയ്മെന്റ് ശൃംഖലയായ മാഡയ്ക്കും ഖത്തരി നാഷണല്‍ നെറ്റ്വര്‍ക്കായ നാപ്‌സിനും ഇടയില്‍ പോയിന്റ് ഓഫ് സെയില്‍ സേവനം ആഗസ്ത് 1 മുതല്‍ ആരംഭിച്ചതായി ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
രണ്ട് നെറ്റ്വര്‍ക്കുകള്‍ക്കുമിടയില്‍ നടത്തിയ പൈലറ്റ് സാങ്കേതിക പരീക്ഷണങ്ങളുടെ വിജയത്തെ തുടര്‍ന്നാണ് നടപടിയെന്ന് സൗദി പ്രസ് ഏജന്‍സിയെ ഉദ്ധരിച്ച് ഖത്തര്‍ ന്യൂസ് ഏജന്‍സി അറിയിച്ചു.
ഈ സേവനം ആരംഭിച്ചതോടെ, മാഡ, നാപ്‌സ് കാര്‍ഡുകള്‍ ഉള്ളവര്‍ക്ക് ജിസിസി-നെറ്റ് എന്നറിയപ്പെടുന്ന ഗള്‍ഫ് പേയ്മെന്റ് നെറ്റ്വര്‍ക്ക് വഴി ഇരു രാജ്യങ്ങളിലും പോയിന്റ് ഓഫ് സെയില്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ കഴിയും.