
ഖത്തറിലെ താമസക്കാര്‍ക്ക് ലോകകപ്പ് സമയത്ത് യാത്രാവിലക്കുണ്ടാവില്ല
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ താമസക്കാര്‍ക്ക് ലോകകപ്പ് സമയത്ത് യാത്രാവിലക്കുണ്ടാവില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. സന്ദര്‍ശക വിസയില്‍ വരുന്നവര്‍ക്ക് മാത്രമാണ് നവംബര്‍ 1 മുതല്‍ ഹയ്യ കാര്‍ഡ് നിര്‍ബന്ധമാക്കുക. ഖത്തറിലെ താമസക്കാര്‍ക്ക് രാജ്യത്തിന് പുറത്തേക്ക് പോകാനും തിരിച്ചുവരാനും പ്രത്യേക നിയന്ത്രണങ്ങളൊന്നുമുണ്ടാവില്ലെന്നാണറിയുന്നത്.