ഫിഫ 2022 ലോകകപ്പ് ഖത്തറില്‍ കളിക്കാര്‍ക്ക് തങ്ങളുടെ പ്രകടനം വിലയിരുത്താന്‍ ഫിഫ പ്ലെയര്‍ ആപ്പ്
അമാനുല്ല വടക്കാങ്ങര
ദോഹ. ഫിഫയുടെ ചരിത്രത്തിലാദ്യമായി ഫിഫ 2022 ലോകകപ്പ് ഖത്തറില്‍ കളിക്കാര്‍ക്ക് തങ്ങളുടെ പ്രകടനം വിലയിരുത്താന്‍ ഫിഫ പ്ലെയര്‍ ആപ്പ് വികസിപ്പിച്ചു. ഫിഫ പ്രസിഡന്റിന്റെ വിഷന്‍ 2020-2023 ന് അനുസൃതമായി, ഫുട്‌ബോള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനുള്ള നടപടിയുടെ ഭാഗമായാണിതെന്ന് ഫിഫ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
പ്രൊഫഷണല്‍ ഫുട്‌ബോള്‍ കളിക്കാരുടെ ആഗോള കൂട്ടായ്മയായ ഫിഫ്‌പ്രോയുമായി സഹകരിച്ച് പ്രൊഫഷണല്‍ കളിക്കാരില്‍ നിന്നുള്ള ഇന്‍പുട്ടിനെ അടിസ്ഥാനമാക്കിയാണ് ഫിഫ ഫിഫ പ്ലെയര്‍ ആപ്പ് വികസിപ്പിച്ചത്. ഈ ആപ്പ് ആദ്യമായി ഖത്തറില്‍ നടക്കുന്ന ഫിഫ 2022 ലോകകപ്പില്‍ ഉപയോഗിക്കും.
കളിക്കാര്‍ക്ക് അവരുടെ പ്രകടന ഡാറ്റയില്‍ വളരെ താല്‍പ്പര്യമുണ്ടെന്നും ഈ വിവരങ്ങളിലേക്ക് എളുപ്പത്തില്‍ ആക്സസ് ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നുമാണ് നടത്തിയ സര്‍വേയും അഭിമുഖങ്ങളും കാണിക്കുന്നത്. ഫിഫ പ്ലെയര്‍ ആപ്പ് ഓരോ മത്സരത്തിനും തൊട്ടുപിന്നാലെ ഓരോ കളിക്കാരനും അവരുടെ വ്യക്തിഗത പ്ലെയര്‍-പ്രകടന ഡാറ്റ ആക്‌സസ് ചെയ്യാന്‍ അവസരം നല്‍കും.
ട്രാക്കിംഗ് ഡാറ്റയുമായി സംയോജിപ്പിച്ച് ഉയര്‍ന്ന പരിശീലനം ലഭിച്ച ഫിഫ ഫുട്‌ബോള്‍ പ്രകടന വിശകലന വിദഗ്ധരുടെ ഒരു ടീം ക്യാപ്ചര്‍ ചെയ്ത മെച്ചപ്പെടുത്തിയ ഫുട്‌ബോള്‍ ഡാറ്റ മെട്രിക്സ്, ഫിസിക്കല്‍ പെര്‍ഫോമന്‍സ് മെട്രിക്സ് തുടങ്ങിവയുണ്ടാകും. ഒന്നിലധികം ക്യാമറകളുടെ സഹായത്തോടെ വളരെ കൃത്യമായ ഇന്‍-സ്റ്റേഡിയം ട്രാക്കിംഗ് സിസ്റ്റത്തിലൂടെയാണ് കളിക്കാരുടെ പ്രകടനം സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുക. ഉയര്‍ന്ന പരിശീലനം ലഭിച്ച ഫിഫ ഫുട്‌ബോള്‍ പ്രകടന വിശകലന വിദഗ്ധരുടെ മേല്‍നോട്ടത്തിലാണ് ഡാറ്റ ശേഖരിക്കുക.ഓരോ മത്സരത്തിലെയും മികച്ചതും ഏറ്റവും പ്രധാനപ്പെട്ടതുമായ ഒന്നിലധികം ആക്ഷന്‍ ഫോട്ടോഗ്രാഫുകള്‍ ഓരോ കളിക്കാരനും ആപ്പിലൂടെ സ്വന്തമാക്കാനാകും. കളിക്കാര്‍ക്ക് അവരുടെ പ്രിയപ്പെട്ട മത്സര സ്ഥിതിവിവരക്കണക്കുകള്‍ക്കൊപ്പം സോഷ്യല്‍ മീഡിയയില്‍ ഫോട്ടോകള്‍ ആപ്പില്‍ നിന്ന് നേരിട്ട് സേവ് ചെയ്യാനും പങ്കിടാനും കഴിയും.
ഫിഫ അറബ് കപ്പ് 2021-ല്‍ വിവിധ ടീമുകളില്‍ നിന്നുള്ള കളിക്കാര്‍ക്കൊപ്പം ഫിഫ പ്ലെയര്‍ ആപ്പ് വിജയകരമായി പരീക്ഷിച്ചതായും , അടുത്തിടെ ദോഹയില്‍ നടന്ന ടീം വര്‍ക്ക്ഷോപ്പില്‍ ഫിഫ ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചതായും ഫിഫ വാര്‍ത്താകുറിപ്പ് വ്യക്തമാക്കി.
ഫിഫ ലോകകപ്പിനായി ഖത്തറിലെത്തുമ്പോള്‍ കളിക്കാര്‍ക്ക് ഫിഫ പ്ലെയര്‍ ആപ്പ് ആക്സസ് ചെയ്യാന്‍ കഴിയും.
ഫിഫ ലോകകപ്പില്‍, പങ്കെടുക്കുന്ന ടീമുകള്‍ക്ക് മാത്രമല്ല, എല്ലാ കളിക്കാര്‍ക്കും അവരുടെ സ്വന്തം പ്രകടന ഡാറ്റയിലേക്കും അനുബന്ധ വീഡിയോയിലേക്കും നേരിട്ട് പ്രവേശനം നേടാനുള്ള അവസരമാണ് ഫിഫ പ്‌ളയര്‍ ആപ്പ് നല്‍കുന്നതെന്ന് ഫിഫ ഫുട്‌ബോള്‍ ടെക്‌നോളജി ആന്‍ഡ് ഇന്നൊവേഷന്‍ ഡയറക്ടര്‍ ജൊഹാനസ് ഹോള്‍സ്മുള്ളര്‍ പറഞ്ഞു.