Uncategorized

റീട്ടൈല്‍ മാര്‍ട്ടുടമ പി.ടി മുഹമ്മദ് അസ്‌ലമിന്റെ മരണം വിശ്വസിക്കാനാവാതെ പ്രവാസി സമൂഹം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : അല്‍പ്പം മുമ്പ് അന്തരിച്ച പി.ടി മുഹമ്മദ് അസ്‌ലമിന്റെ മരണം വിശ്വസിക്കാനാവാതെ പ്രവാസി സമൂഹം. ക്യാന്‍സര്‍ ബാധിച്ച് ഖത്തര്‍ ക്യാന്‍സര്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്ന അദ്ധേഹം ഇന്ന് വൈകുന്നേരമാണ് മരണത്തിന് കീഴടങ്ങിയത്. ഇന്ത്യന്‍ സമൂഹത്തിന്റെ എല്ലാ സംരംഭങ്ങളുമായും സഹകരിച്ചിരുന്ന മനുഷ്യ സ്‌നേഹിയായി വ്യാപാരിയായിരുന്നു അദ്ധേഹമെന്ന് പൗരപ്രമുഖര്‍ അനുസ്മരിച്ചു.

ന്യു ഇന്ത്യന്‍ സൂപ്പര്‍ മാര്‍ക്കറ്റ് ഉടമ പി ടി മുഹമ്മദ് അസ്ലമിന്റെ അകാല നിര്യാണത്തില്‍ ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ട് പി.എന്‍. ബാബുരാജന്‍ അനുശോചനം രേഖപ്പെടുത്തി. പരിചയപ്പെട്ട നാള്‍ മുതല്‍ സൗഹ്യദം നിലനിര്‍ത്തുകയും ആവശ്യമാകുന്ന ഘട്ടങ്ങളില്‍ സഹായ ഹസ്തമാകുകയും ചെയ്ത ഒരു നല്ല സഹകാരിയായിരുന്നു അസ്ലം. കഴിഞ്ഞ വര്‍ഷം ഐ സി ബി എഫ് ന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നല്‍കിയ പിന്തുണ പ്രത്യേകം സ്മരിക്കുന്നതായി ബാബുരാജന്‍ പറഞ്ഞു .

ഒരു വ്യാവസായിക പ്രമുഖന്‍ എന്നതോടൊപ്പം തന്നെ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തവും അദ്ധേഹത്തിന്റെ സവിശേഷതയാണ്.

പി.ടി. സൈയ്തലവി, അഹമ്മദ് , മൊയ്തീന്‍ മുതല്‍ പല കുടുംബാംഗങ്ങളും, കോട്ടക്കലില്‍ എന്റെ കുടുംബവും ,പ്രത്യേകിച്ച് എന്റെ അച്ഛനുമായി വലിയ ബന്ധങ്ങളായിരുന്നു. അസ് ലമിനെ കുറേ വര്‍ഷമായി അറിയാം വാപ്പ പി.ടി യുടെ അവസാന നാളുകളിലൊരിക്കല്‍ കുറേ നേരം മക്കളെക്കുറിച്ച് സംസാരിച്ചിരുന്നു. പക്ഷെ ഇത്ര പെട്ടെന്ന് ഒരു കണ്ണി കൂടി അറ്റുപോവുമെന്ന് വിശ്വസിക്കാന്‍ എന്തോ പ്രയാസം. ചെറിയ സമയമുള്ള വലിയ ജീവിതമാണ് നമ്മുടേത് . പരസ്പരം വളര്‍ത്തേണ്ട സ്‌നേഹവും കരുതലുമാവണം നമ്മുടെ ലക്ഷ്യവും മാര്‍ഗവും ..
അസ് ലമിന് ആദരവോടെ പ്രണാമം, ഖത്തറിലെ പ്രമുഖ സംരംഭകനും മലയാളി സാമൂഹ്യ പ്രവര്‍ത്തകനുമായ യു. അച്ചു അനുശോചന സന്ദേശത്തില്‍ പറഞ്ഞു. നമ്മള്‍ മരണത്തിന് മുമ്പു കിട്ടിയ അനുഗ്രഹമായ സമയം ,ജീവിതം ,പരസ്പര സ്‌നേഹത്തോടെയും ബഹുമാനത്തോടെയും കഴിയണമെന്നാണ് അകാലത്തിലുള്ള ഇത്തരം വേര്‍പാടുകള്‍ നമ്മെ ഓര്‍മപ്പെടുത്തുന്നതെന്ന് അച്ചു പറഞ്ഞു.

ഖത്തറിലെ ജീവകാരുണ്യ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും നിറഞ്ഞ പിതുണയായിരുന്നു മുഹമ്മദ് അസ്‌ലം എന്ന് ഡയസ്‌ഫോറ ഓഫ് മലപ്പുറം (ഡോം ഖത്തര്‍ ) പ്രസിഡണ്ട് മശ്ഹൂദ് തിരുത്തിയാട് അനുസ്മരിച്ചു

സ്‌നേഹമസൃണമായ പെരുമാറ്റങ്ങളോടെ എല്ലാവരുമായും സൗഹൃദം പുലര്‍ത്തിയ മനുഷ്യ സ്‌നേഹിയായിരുന്നു അസ് ലമെന്ന് ഇന്‍കാസ് നേതാവ് ഹൈദര്‍ ചുങ്കത്തറ പറഞ്ഞു.

ഫറോക്ക് പ്രവാസി അസോസിയേഷന്‍, ഖത്തര്‍ രക്ഷാധികാരികൂടിയായിരുന്ന മുഹമ്മദ് അസ് ലമിന്റെ വിയോഗം ഞെട്ടിക്കുന്നതാണെന്ന് അസോസിയേഷന്‍ പ്രസിഡണ്ട് അബ്ദുല്‍ ലത്തീഫ് ഇ.കെ. അനുസ്മരിച്ചു.

Related Articles

Back to top button
error: Content is protected !!