ഖത്തറിലെ കോര്‍ണിഷ് വാട്ടര്‍ഫ്രണ്ടില്‍ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിന് നാല് പുതിയ അണ്ടര്‍പാസുകള്‍
അമാനുല്ല വടക്കാങ്ങര
ദോഹ: കോര്‍ണിഷില്‍ ജനങ്ങളുടെ സഞ്ചാരം വര്‍ധിപ്പിക്കുന്നതിനും കടല്‍ത്തീരത്തേക്കുള്ള അവരുടെ പ്രവേശനം സുഗമമാക്കുന്നതിനും കാല്‍നടയാത്രക്കാര്‍ റോഡ് മുറിച്ചുകടക്കാതെ കടല്‍തീരത്ത് എത്തുന്നുവെന്നുറപ്പുവരുത്തുന്നതിനുമായി നാല് പുതിയ അണ്ടര്‍പാസുകള്‍ ഒരുക്കിയിട്ടുണ്ടെന്ന് ഖത്തറിലെ റോഡുകളുടെയും പൊതുസ്ഥലങ്ങളുടെയും സൗന്ദര്യവല്‍ക്കരണ സൂപ്പര്‍വൈസറി കമ്മിറ്റി പ്രോജക്ട് ഡിസൈന്‍ മാനേജര്‍ എഞ്ചിനീയര്‍ ലൈല ജാസിം സാലേം പറഞ്ഞു. ഖത്തര്‍ റേഡിയോയോട് സംസാരിക്കുകയായിരുന്നു അവര്‍. അല്‍ ദഫ്ന ടണല്‍, കോര്‍ണിഷ് സ്റ്റേഷന്‍ ടണല്‍, വെസ്റ്റ് ബേ സ്റ്റേഷന്‍ ടണല്‍, ഇസ്ലാമിക് ആര്‍ട്ട് മ്യൂസിയം ടണല്‍ എന്നിവയാണ് പുതിയ അണ്ടര്‍ പാസുകള്‍.
കാല്‍നടയാത്രക്കാരുടെ സഞ്ചാരം വര്‍ധിപ്പിക്കുകയും പാതകളെ സമീപ സ്ഥലങ്ങളുമായി ബന്ധിപ്പിക്കുകയും ചെയ്യുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അവര്‍ വിശദീകരിച്ചു. കാല്‍നടയാത്രക്കാര്‍ക്കും സൈക്കിളുകള്‍ക്കുമായി ഫുട്പാത്തും ക്രോസിംഗുകളും ഒരുക്കിയിട്ടുണ്ട്.
കാല്‍നടയാത്രക്കാരും സൈക്കിള്‍ പാതകളും ഉള്‍പ്പെടുന്ന ഒരു സംയോജിത ശൃംഖലയും ഇത് സ്ഥാപിച്ചിട്ടുണ്ട്. സന്ദര്‍ശകരെ സൂഖ് വാഖിഫില്‍ നിര്‍ത്താനും അണ്ടര്‍പാസിലൂടെ സഞ്ചരിച്ച് ഇസ്ലാമിക് ആര്‍ട്ട് മ്യൂസിയത്തിലെത്താനും ഇത് സഹായിക്കും.
പഴയ ദോഹയെ ഒരു പുതിയ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുകയും , പഴയ പ്രദേശത്തിന്റെ ഐഡന്റിറ്റി നിലനിര്‍ത്തി തന്നെ പുതുമകള്‍ ചേര്‍ത്ത ഒരു വിനോദ ഔട്ട്ലെറ്റായി വികസിപ്പിക്കുകയുമാണ് ചെയ്തതെന്ന് അവര്‍ പറഞ്ഞു.