
Uncategorized
മുത്ത് റസൂലിനൊപ്പം , തനിമ റയ്യാന്‍ സോണ്‍ മദ്ഹ് ഗാനാലാപന മത്സരം സംഘടിപ്പിക്കുന്നു
അമാനുല്ല വടക്കാങ്ങര
ദോഹ: തനിമ റയ്യാന്‍ സോണ്‍ പ്രവാചക മദ്ഹ് ഗാനാലാപന മത്സരം സംഘടിപ്പിക്കുന്നു. ഖത്തറില്‍ താമസിക്കുന്ന 18 വയസ്സ് കഴിഞ്ഞ ആര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം.
പ്രവാചക മദ്ഹ് കീര്‍ത്തനങ്ങള്‍ ഇതിവൃത്തമായി 2 മിനിറ്റ് മുതല്‍ 3 മിനിറ്റ് വരെയുള്ള വീഡിയോ റെക്കോര്‍ഡ് ചെയ്ത് 55442789 എന്ന നമ്പറില്‍ വാട്ട്‌സ് ആപ്പ് അയച്ചാണ് മത്സരത്തില്‍ പങ്കെടുക്കേണ്ടത്. സംഗീതോപകരണങ്ങള്‍ അനുവദനീയമല്ല എന്നും, തിരഞ്ഞെടുക്കപ്പെടുന്നവരെ പങ്കെടുപ്പിച്ചുകൊണ്ട് ഒക്ടോബര്‍ 21 ന് ലൈവ് മെഗാ ഫൈനല്‍ നടക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കും. എന്‍ട്രികള്‍ ലഭിക്കേണ്ട അവസാന തിയ്യതി ഒക്ടോബര്‍ 10 ആണ് .