Breaking News
ലോകകപ്പ് സമയത്ത് 110 മെട്രോ ട്രെയിനുകള്‍ ദിവസേന 21 മണിക്കൂര്‍ വരെ സര്‍വീസ് നടത്തും
അമാനുല്ല വടക്കാങ്ങര
ദോഹ: ലോകകപ്പ് വേളയില്‍ യാത്രക്കാരുടെ എണ്ണത്തില്‍ പ്രതീക്ഷിക്കുന്ന കുതിപ്പ് കണക്കിലെടുത്ത് ഖത്തര്‍ റെയില്‍ 110 മെട്രോ ട്രെയിനുകള്‍ വിന്യസിക്കുകയും ദിവസേന 21 മണിക്കൂര്‍ വരെ സര്‍വീസ് നടത്തുകയും ചെയ്യും. ടൂര്‍ണമെന്റ് സമയത്ത് ദിവസേന 700,000 യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. ഇത് സാധാരണ പ്രതിദിന റൈഡര്‍ഷിപ്പിന്റെ ആറിരട്ടിയാണ്.
യാത്രക്കാരുടെ സുഗമമായ പ്രവര്‍ത്തനവും സുരക്ഷയും ഉറപ്പാക്കാന്‍ പതിനായിരത്തിലധികം പേര്‍ ദോഹ മെട്രോയ്ക്കായി പ്രവര്‍ത്തിക്കുമെന്ന് ഖത്തര്‍ റെയില്‍ മാനേജിംഗ് ഡയറക്ടറും സിഇഒയും കൂടിയായ മുനിസിപ്പാലിറ്റി മന്ത്രി ഡോ. അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ സുബൈ പറഞ്ഞു.
റെഡ് ലൈനില്‍ ഓടുന്ന ട്രെയിന്‍ ബോഗികള്‍ മൂന്നില്‍ നിന്ന് ആറായി ഉയര്‍ത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.