Breaking News

ഖത്തറില്‍ അമിതഭാരമുള്ള ട്രക്കുകള്‍ നിരീക്ഷിക്കാന്‍ ആധുനിക ഉപകരണങ്ങള്‍ ഘടിപ്പിച്ച പട്രോള്‍ വാഹനങ്ങള്‍

അമാനുല്ല വടക്കാങ്ങര

ദോഹ: ഗതാഗത സമയത്ത് ട്രക്കുകളുടെ ഭാരം നിരീക്ഷിക്കാന്‍ ആധുനിക ഉപകരണങ്ങള്‍ സ്ഥാപിക്കുമെന്നും അമിതഭാരം കയറ്റിയ ട്രക്കുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നം ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്.

ഹൈവേകളിലുടനീളമുള്ള 11 ട്രക്ക് വെയിറ്റിംഗ് സ്റ്റേഷനുകള്‍ക്ക് പുറമേ, നൂതന നിരീക്ഷണ സംവിധാനം ഉപയോഗിച്ച് പട്രോളിംഗ് നടത്തുമെന്നും നിയമലംഘകരെ പിടികൂടുകയും ചെയ്യുമെന്ന് ട്രാഫിക് പ്ലാനിംഗ് ഡിപ്പാര്‍ട്ട്മെന്റിലെ ഓഫീസര്‍ ഫസ്റ്റ് ലെഫ്റ്റനന്റ് എഞ്ചിനീയര്‍ അബ്ദുള്‍ റഹ്മാന്‍ അല്‍-മന്‍സൂരി പറഞ്ഞു. ഖത്തര്‍ റേഡിയോയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. റോഡിന്റേയും പൊതുജനങ്ങളുടേയും സുരക്ഷ പരിഗണിച്ച് നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കണിശമായ നിയമനടപടികള്‍ കൈകൊള്ളുമെന്ന് അദ്ദേഹം പറഞ്ഞു.

പൊതുമരാമത്ത് അതോറിറ്റിയുമായി സഹകരിച്ച്, റോഡുകള്‍ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുക, ഉറപ്പാക്കുക , ഗതാഗതത്തിന്റെ സുഗമമായ ഒഴുക്ക് ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ, സ്മാര്‍ട്ട് ഉപകരണങ്ങളിലൂടെ ട്രക്കുകളുടെ ഭാരം അളക്കാന്‍ പുതിയ സംവിധാനം സജീവമാക്കുമെന്ന് അദ്ദേഹം പറഞ്ഞു

Related Articles

Back to top button
error: Content is protected !!