ഷൈന്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ പതിനേഴാമത് ശാഖ അല്‍ വതന്‍ സെന്ററില്‍
സുബൈര്‍ പന്തീരങ്കാവ്
ദോഹ. ഖത്തറിലെ ഏറ്റവും വിശ്വസ്തമായ ഗോള്‍ഡ് ആന്റ് ഡയമണ്ട് ബ്രാന്‍ഡായ ഷൈന്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ പതിനേഴാമത് ശാഖ അല്‍ വതന്‍ സെന്ററില്‍ ഓക്ടോബര്‍ 27 ന് മൂന്ന് മണിക്ക് ഉദ്ഘാടനം ചെയ്യുമെന്ന് മാനേജ്‌മെന്റ്് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഷൈന്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ സ്ഥാപകനും ചെയര്‍മാനുമായ അബ്ദുറഹിമാനാണ് പുതിയ ശാഖ ഉദ്ഘാടനം ചെയ്യുക. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ ജുമാന സെലിബ്രിറ്റി ഗസ്റ്റായിരിക്കും.
പുതിയ ശാഖയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ആകര്‍ഷകമായ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. 1000 റിയാലിന് സാധനങ്ങള്‍ വാങ്ങുന്ന ആദ്യ 500 പേര്‍ക്ക് 22 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണം സമ്മാനമായി നല്‍കും. ഒക്ടോബര്‍ 27 മുതല്‍ 29 വരെയാണ് ഈ ഓഫര്‍.
2000 ല്‍ കുടുംബ ബിസിനസായി ബഹറൈനില്‍ ആദ്യ ശാഖ തുറന്നാണ് ഷൈന്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് അതിന്റെ ജൈത്രയാത്രയാരംഭിച്ചത്. 2005 ലാണ് ബിസിനസ് ഖത്തറിലേക്ക്് വ്യാപിപ്പിച്ചത്. നിലവില്‍ ഖത്തറില്‍ 12 ഔട്ട്‌ലെറ്റുകളും ഒരു ജ്വല്ലറി വര്‍ക് ഷോപ്പുമുണ്ട്.
ഖത്തറില്‍ പ്രധാനമായും 18 കാരറ്റ് സ്വര്‍ണാഭരങ്ങളുടേയും ഡയമണ്ട്‌സിന്റെയും വ്യാപാരത്തിലാണ് ഷൈന്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഇതുവരെ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. പുതിയ ഔട്ട്‌ലെറ്റാകും 22 കാരറ്റ് സ്വര്‍ണാഭരങ്ങള്‍ വില്‍ക്കുന്ന ആദ്യ ശാഖ.
ഷൈന്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ സ്ഥാപകനും ചെയര്‍മാനുമായ അബ്ദുറഹിമാന്‍, മാനേജിംഗ് ഡയറക്ടര്‍ സിറാജുദ്ധീന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അബ്ദുല്‍ ഹമീദ്, മാര്‍ക്കറ്റിംഗ് മേധാവി സമീര്‍ ആദം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.