Uncategorized

കാവിലുംപാറ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് ജമാല്‍ കോരങ്കോടനു ഇന്‍കാസ് ഖത്തര്‍ നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി സ്വീകരണം നല്‍കി

ദോഹ: ഹ്രസ്വ സന്ദര്‍ശനാര്‍ഥം ഖത്തറിലെത്തിയ കാവിലുംപാറ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് ജമാല്‍ കോരങ്കോടനു ഇന്‍കാസ് ഖത്തര്‍ നാദാപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ സ്‌നേഹ സ്വീകരണം ഓള്‍ഡ് ഐഡിയല്‍ സ്‌കൂള്‍ ഡി എം ഐ എസ് ഹാളില്‍ വെച്ച് നടന്നു. സ

ഇന്‍കാസ് ഖത്തര്‍ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് വിപിന്‍ പി കെ മേപ്പയൂര്‍ യോഗം ഉല്‍ഘാടനം ചെയ്തു. ഇന്‍കാസ് ഖത്തര്‍ നാദാപുരം നിയോജക മണ്ഡലം പ്രസിഡണ്ട് അന്‍സാര്‍ കൊല്ലാടന്‍ അധ്യക്ഷം വഹിച്ചു. ജില്ലാ കമ്മിറ്റി മുഖ്യ രക്ഷാധികാരി അഷറഫ് വടകരയൂം, ജില്ലാ ജനറല്‍ സെക്രട്ടറി മൂഹമ്മദലി വാണിമേലും സംസാരിച്ചു.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ബ്ലോക്ക് കമ്മിറ്റികളിലേക്ക് കെ പി സി സി നിയോഗിച്ച ഇന്‍കാസ് ഖത്തര്‍ പ്രതിനിധികളെ യോഗത്തില്‍ അനുമോദിച്ചു. ബ്ലോക്ക് കമ്മിറ്റി എക്‌സിക്യൂട്ടീവ് അംഗങ്ങളായി തെരെഞ്ഞെടുത്ത മുഹമ്മദലി വാണിമേല്‍, ആരിഫ് പയന്തോങില്‍, ഷാഹിദ് വിപി, ജിതേഷ് നരിപ്പറ്റ, നബീല്‍ വാണിമേല്‍, അല്‍താഫ് അബ്ദുള്ള പോന്നങ്കോടന്‍ എന്നിവര്‍ക്ക് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് ജമാല്‍ കോരങ്കോടന്‍ ഷാളണിയിച്ചു അനുമോദിച്ചു.

Related Articles

Back to top button
error: Content is protected !!