
അയാട്ട വാര്‍ഷിക ജനറല്‍ ബോഡി യോഗം ജൂണ്‍ 19 മുതല്‍ 21 വരെ ദോഹയില്‍
ദോഹ. അയാട്ട ജനറല്‍ ബോഡി യോഗം ജൂണ്‍ 19 മുതല്‍ 21 വരെ ദോഹയില്‍ നടന്നേക്കുമെന്ന് സൂചന. ചൈനയില്‍ കോവിഡ് പടരുന്നതിനാൽ അവിടെയെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും രണ്ടാഴ്ചത്തെ ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് ചൈനയില്‍ നടക്കാനിരുന്ന അയാട്ട ജനറല്‍ ബോഡി യോഗം ദോഹയിലേക്ക് മാറ്റിയെന്നാണ് അറിയുന്നത്. നേരത്തെയും ദോഹയില്‍ അയാട്ട ജനറല്‍ ബോഡി യോഗം നടന്നിട്ടുണ്ട്. കോവിഡാനന്തര ലോകത്ത് ടൂറിസം സാധ്യതകളും യാത്രാ സൗകര്യങ്ങളും സംബന്ധിച്ച നിര്‍ണായക തീരുമാനങ്ങളെടുക്കുന്ന അയാട്ട യോഗം വളരെ പ്രധാനമാണ്.