
ഖത്തര്‍ ജനസംഖ്യ മുപ്പത്തിയൊന്ന് ലക്ഷം കവിഞ്ഞു
ദോഹ. ഖത്തര്‍ ജനസംഖ്യ മുപ്പത്തിയൊന്ന് ലക്ഷം കവിഞ്ഞതായി റിപ്പോര്‍ട്ട്. പ്‌ളാനിംഗ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് അതോരിറ്റിയുടെ കണക്കനുസരിച്ച് ഫെബ്രുവരി അവസാനം ഖത്തറിലെ ജനസംഖ്യ 3128983 ആയിരുന്നു. ഇതില്‍ 222475 പുരുഷന്മാരും 904188 സ്ത്രീകളുമാണ്.
2023 ഫെബ്രുവരിയില്‍ ഖത്തര്‍ ജനസംഖ്യ 2.98 മില്യണായിരുന്നു. കഴിഞ്ഞ വര്‍ഷത്തേതിലും 4.9 ശതമാനം വര്‍ദ്ധനയാണ് ഈ വര്‍ഷം ഫെബ്രുവരിയില്‍ രേഖപ്പെടുത്തുന്നത്.