Archived ArticlesUncategorized
അല്‍ ബെയിക് ഖത്തറില്‍ പ്രവര്‍ത്തനമാരംഭിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ. കാത്തിരിപ്പുകള്‍ക്ക് വിരാമം. ഭക്ഷണ പ്രിയരുടെ പ്രിയപ്പെട്ട ബ്രാന്‍ഡായ അല്‍ ബെയിക് ഖത്തറില്‍ പ്രവര്‍ത്തനമാരംഭിച്ചു. അല്‍ മെസ്സില മെട്രോ സ്‌റ്റേഷന് സമീപമുള്ള വിശാലമായ ഏരിയയില്‍ ഇന്നലെയാണ് അല്‍ ബെയിക് പ്രവര്‍ത്തനമാരംഭിച്ചത്. സ്വദേശികളും വിദേശികളുമടങ്ങുന്ന വമ്പിച്ച ജനക്കൂട്ടമാണ് ആദ്യ ദിവസം തന്നെ അല്‍ ബെയിക്കിന് മുന്നില്‍ തടിച്ചുകൂടിയത്. പ്രിയങ്കരമായ അല്‍ ബെയിക് നുകരാനായി മണിക്കൂറുകളോളം ക്യൂ നില്‍ക്കുന്ന കാഴ്ച ഖത്തറില്‍ പുതുമയുള്ളതായിരുന്നു.
സൗദി അറേബ്യയിലെ പ്രമുഖ ഫാസ്റ്റ് ഫുഡ് ബ്രാന്‍ഡായ അല്‍ ബെയിക് ഈ വര്‍ഷം 5 മൊബൈല്‍ യൂണിറ്റുകള്‍ സ്ഥാപിക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്.