Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

എപി മണി കണ്ഠനും ഷാനവാസ് ബാവയും ഇപി അബ്ദുറഹിമാനും തന്നെ പ്രസിഡണ്ടുമാര്‍

ദോഹ. ഖത്തറില്‍ അടുത്ത രണ്ട് വര്‍ഷക്കാലം ഇന്ത്യന്‍ എംബസിയുടെ കീഴിലുള്ള അപെക്‌സ് ബോഡികള്‍ക്ക് നേതൃത്വം നല്‍കുന്നവരെ കണ്ടെത്തുന്നതിനുള്ള തെരഞ്ഞെടുപ്പ് അവസാനിച്ചപ്പോള്‍ എപി മണി കണ്ഠനും ഷാനവാസ് ബാവയും ഇപി അബ്ദുറഹിമാനും തന്നെ പ്രസിഡണ്ടുമാരായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

മൊത്തം പോള്‍ചെയ്ത വോട്ടുകളില്‍ 64% വോട്ട് നേടിയാണ് ( 1222 വോട്ടുകള്‍ )ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ടായി എപി മണി കണ്ഠന്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. എതിര്‍ സ്ഥാനാര്‍ഥി ഷെജി വലിയകത്തിന് 699 വോട്ടുകള്‍ ലഭിച്ചു.
മാനേജിംഗ് കമ്മറ്റി അംഗങ്ങളായ അബ്രഹാം ജോസഫ് 1295 വോട്ടുകള്‍, നന്ദിനി അബ്‌ഗോനി 1218 വോട്ടുകള്‍, അഫ്‌സല്‍ അബ്ദുല്‍ മജീദ് 1096 വോട്ടുകള്‍,ശന്ദനു 1088 വോട്ടുകള്‍ നേടി.

എ ഒ പ്രതിനിധിയായി 24 ശതമാനം വോട്ടുകളോടെ പ്രദീപ് മാധവന്‍ പിള്ള വിജയിച്ചു.

മൊത്തം പോള്‍ചെയ്ത വോട്ടുകളില്‍ 62 ശതമാനം വോട്ട് നേടി (3856 വോട്ടുകള്‍) ഷാനവാസ് ബാവ ഐസിബിഎഫ് പ്രസിഡണ്ടായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. സാബിത് ഷഹീറിന് 2298 വോട്ടുകള്‍ നേടി. ശിഹാസ് ബാബുവിന് കേവലം 49 വോട്ടാണ് ലഭിച്ചത്.
മാനേജിംഗ് കമ്മറ്റി അംഗങ്ങളായ ദീപക് ഷെട്ടിക്ക് 3868 വോട്ടും ജാഫര്‍ തയ്യിലിന് 3781 ഉം നിര്‍മല ഗുരുവിന് 3533 വോട്ടും റഷീദ് അഹ് മദിന് 3421 വോട്ടും ലഭിച്ചു.

എ ഒ പ്രതിനിധിയായി 54 ശതമാനം വോട്ടുകളോടെ നിസാമുദ്ധീന്‍ ഖാജയാണ് തെരഞ്ഞെടുക്കപ്പെട്ടത്.

മൊത്തം പോള്‍ചെയ്ത വോട്ടുകളില്‍ 70 ശതമാനം വോട്ട് നേടി (1155 വോട്ടുകള്‍) ഇപി അബ്ദുറഹിമാന്‍ ഐ എസ് സി പ്രസിഡണ്ട് സ്ഥാനം നിലനിര്‍ത്തി.
ആഷിഖ് അഹ് മദിന് കേവലം 499 വോട്ടുകളേ ലഭിച്ചുളളൂ.
മാനേജിംഗ് കമ്മറ്റി അംഗങ്ങളായ അബ്ദുല്‍ ബഷീര്‍ തുവാരിക്കലിന് 1157 വോട്ട്, ഹംസ യൂസുഫ് 1224, കവിത മഹേന്ദ്രന്‍ 1144 , ദീപക് ചുക്കാല 1017 വോട്ടുകള്‍ ലഭിച്ചു.

റൈറ്റ് ടു വോട്ട് എന്ന ആപ്പിലൂടെ ഓണ്‍ലൈനായാണ് വോട്ടിംഗ് നടന്നത്. രാവിലെ 8 മണിക്കാരംഭിച്ച വോട്ടിംഗ് വൈകുന്നേരം 6 മണിക്കവസാനിച്ചപ്പോള്‍ ഐസിസിയിലും, ഐസിബിഎഫിലും 80 ശതമാനത്തിലധികം പേരും വോട്ട് രേഖപ്പെടുത്തി.
ഐ എസ് സി യില്‍ ഏകദേശം 70 ശതമാനം പേരാണ് വോട്ട് ചെയ്തത്.

Related Articles

Back to top button