ക്രൊയേഷ്യയെ സമനിലയില്‍ തളച്ച് മൊറോക്കോ
അമാനുല്ല വടക്കാങ്ങര
ദോഹ. ഫിഫ 2022 ലോകകപ്പിന്റെ ഗ്രൂപ്പ് എ യില്‍ അല്‍ ബെയ്ത്ത് സ്റ്റേഡിയത്തില്‍ നടന്ന വീറും വാശിയുമേറിയ ക്രൊയേഷ്യ മൊറോക്കോ മല്‍സരത്തില്‍ 2018 ലോകകപ്പിലെ റണ്ണര്‍ അപ്പായ ക്രൊയേഷ്യയെ ഗോള്‍ രഹിത സമനിലയില്‍ തളച്ച് മൊറോക്കോ താരങ്ങള്‍ കയ്യടി നേടി.
കളിയുടെ തുടക്കം മുതല്‍ തന്നെ ഇരു ടീമുകളും ശക്തമായ മുന്നേറ്റം നടത്തിയെങ്കിലും ആര്‍ക്കും ഗോള്‍ വല കുലുക്കാനായില്ല .
അറബ് മേഖലയില്‍ ആദ്യമായി നടക്കുന്ന ഫിഫ ലോകകപ്പില്‍ അറബ് രാജ്യങ്ങള്‍ മിന്നുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇന്നലെ അര്‍ജന്റീനയെ പരാജയപ്പെടുത്തിയ സൗദി അറേബ്യയും ഡെന്മാര്‍ക്കിനെ സമനിലയില്‍ തളച്ച തുനീഷ്യക്കും പുറമേ ഇന്നത്തെ മൊറോക്കോയുടെ പ്രകടനവും മികച്ചതായിരുന്നു.
പിതാവ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ ഥാനി, ഖത്തര്‍ ഫൗണ്ടേഷന്‍ ചെയര്‍ പേഴ്‌സണ്‍ ശൈഖ മൗസ ബിന്‍ത് നാസര്‍ അല്‍ മിസ്‌നദ് തുടങ്ങി നിരവധി പ്രമുഖരാണ് അല്‍ ബെയ്ത്ത് സ്റ്റേഡിയത്തില്‍ ഇന്ന് കളികാണാനെത്തിയത്.