Breaking NewsUncategorized

ഓഗസ്റ്റ് 18 വെള്ളിയാഴ്ച ദോഹ മെട്രോ റെഡ് ലൈനില്‍ സര്‍വീസുണ്ടാവില്ല

ദോഹ: നെറ്റ്വര്‍ക്ക് അറ്റകുറ്റപ്പണിയുടെ ഭാഗമായി ഓഗസ്റ്റ് 18 വെള്ളിയാഴ്ച ദോഹ മെട്രോ റെഡ് ലൈനില്‍ സര്‍വീസുണ്ടാവില്ല. പകരം ബസുകള്‍ ഓടിക്കുമെന്ന് ദോഹ മെട്രോ അറിയിച്ചു.

റൂട്ട് 1-ന് പകരമുള്ള ബസുകള്‍ അല്‍ വക്രയില്‍ നിന്ന് ലുസൈല്‍ ക്യുഎന്‍ബിയിലേക്കുള്ള വണ്‍ വേയും റൂട്ട് 2 ലുസൈല്‍ ക്യുഎന്‍ബിയില്‍ നിന്ന് അല്‍ വക്രയിലേക്കുള്ള വണ്‍വേയും ആയിരിക്കും. റൂട്ട് 3 ഫ്രീ സോണിനും എച്ച്‌ഐഎയ്ക്കും ഇടയിലുള്ള ഷട്ടില്‍ സര്‍വീസായിരിക്കും. റൂട്ട് 1 ലും 2 ലും ബസുകളുടെ ആവൃത്തി ഓരോ 5 മിനിറ്റിലും ആയിരിക്കും, റൂട്ട് 3 ല്‍ ഉള്ളത് ഓരോ 15 മിനിറ്റിലും ആയിരിക്കും.

പകരം വരുന്ന ബസുകള്‍ റാസ് ബു ഫോണ്ടാസ്, കത്താറ സ്റ്റേഷനുകളില്‍ നിര്‍ത്തില്ലെന്നും ദോഹ മെട്രോ കൂട്ടിച്ചേര്‍ത്തു.

മറ്റൊരു അറിയിപ്പില്‍, മെട്രോലിങ്ക് എം 126, എം 129 എന്നിവ ഓരോ 20 മിനിറ്റിലും റാസ് ബു ഫോണ്ടാസ് സ്റ്റേഷനുപകരം ഫ്രീ സോണ്‍ ഷെല്‍ട്ടര്‍ 2-ലേക്ക് പ്രവര്‍ത്തിക്കും. എല്ലാ മെട്രോലിങ്ക്, മെട്രോക്‌സ്പ്രസ് സേവനങ്ങളും സാധാരണ പോലെ പ്രവര്‍ത്തിക്കുമെങ്കിലും, കത്താറ സ്റ്റേഷന് ചുറ്റുമുള്ള മെട്രോഎക്‌സ്പ്രസ് സര്‍വീസ് ഏരിയകള്‍ പകരം അല്‍ ഖസ്സര്‍ സ്റ്റേഷനിലേക്ക്/അതില്‍ നിന്ന് ബുക്ക് ചെയ്യാം.

Related Articles

Back to top button
error: Content is protected !!