ഇന്ത്യന്‍ എംബസ്സി സ്പെഷ്യല്‍ കോണ്‍സുലാര്‍ ക്യാമ്പ് സെപ്റ്റംബര്‍ 19 ന് ഏഷ്യന്‍ ടൗണില്‍

ദോഹ : ഇന്ത്യന്‍ എംബസി ഐസിബിഎഫുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സ്പെഷ്യല്‍ കോണ്‍സുലാര്‍ ക്യാമ്പ് സെപ്റ്റംബര്‍ 19 ന് ഏഷ്യന്‍ ടൗണില്‍ നടക്കും. ഏഷ്യന്‍ ടൗണിലുള്ള ഇമാറ ഹെല്‍ത്ത് കെയറിലാണ് ക്യാമ്പ് നടക്കുക.
പാസ്പോര്‍ട്ട് പുതുക്കല്‍, അറ്റസ്റ്റേഷന്, പി.സി.സി സര്‍വീസസ് മറ്റ് എംബസ്സി സേവനങ്ങള്‍ എന്നിവയ്ക്ക് സൗകര്യമുണ്ടാകും. ഇന്‍ഡസ്ട്രിയര്‍ ഏരിയയിലും, ഏഷ്യന്‍ ടൗണിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് ദോഹയില്‍ വരാനും ഇന്ത്യന്‍ എംബസി കോണ്‍സുലാര്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനുമുള്ള പ്രയാസം പരിഗണിച്ചാണ് ഏഷ്യന്‍ ടൗണില്‍ കോണ്‍സുലാര്‍ ക്യാമ്പൊരുക്കുന്നത്.
വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ 11 വരെയാണ് ക്യാമ്പെങ്കിലും രാവിലെ 8 മണി മുതല്‍ തന്നെ ഓണ്‍ ലൈനില്‍ അപേക്ഷ പൂരിപ്പിക്കുന്നതിനുള്ള സഹായം ലഭ്യമായിരിക്കുമെന്നും സേവനം ആവശ്യമുള്ളവര്‍ ആവശ്യമായ രേഖകളുടെ പകര്‍പ്പുകള്‍ കൊണ്ടുവരണമെന്നും ഐസിബിഎഫ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഫീസ് പണമായി മാത്രമേ സ്വീകരിക്കുകയുള്ളൂ.
പാസ്പോര്‍ട്ട് പുതുക്കുവാന്‍ വൈറ്റ് ബാക്ക് ഗ്രൗണ്ടുള്ള രണ്ടിഞ്ച് സൈസിലുള്ള ഫോട്ടോ വേണം.
ഐസിബിഎഫ് ഇന്‍ഷ്യൂറന്‍സ് ഡെസ്കും ക്യാമ്പില്‍ പ്രവര്‍ത്തിക്കും. തൊഴിലാളികളുടെ പ്രശ്നങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും സൗകര്യമുണ്ടാകും.
പുതുക്കിയ പാസ്പോര്ട്ടുകള് ഒക്ടോബര്‍ 10 ന് രാവിലെ 9 മണി മുതല്‍ 10 മണി വരെ അതേ സ്ഥലത്ത് തന്നെ വിതരണം ചെയ്യും.
കൂടുതല്‍ വിവരങ്ങള്‍ക്ക് 77245945, 66262477 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.