അര്‍ജന്റീന ടീമിന് ആവേശം പകരാന്‍ മുപ്പത്തി അയ്യായിരത്തോളം അര്‍ജന്റീനക്കാര്‍ ഖത്തറില്‍
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിലെ തങ്ങളുടെ ഓരോ മത്സരങ്ങളും വെര്‍ച്വല്‍ ഹോം ഗെയിമുകളാക്കി മാറ്റിയ യാത്രാ ആരാധകരുടെ കൂട്ടം ലയണല്‍ മെസ്സിയുടെയും അര്‍ജന്റീനയുടെയും മൂന്നാം ലോകകപ്പ് കിരീടത്തിനുള്ള ശ്രമത്തിന് കരുത്തേകുന്നു.
ഖത്തറിലെ അര്‍ജന്റീനിയന്‍ എംബസിയുടെ കണക്കനുസരിച്ച്, ടൂര്‍ണമെന്റിലെ വിദേശ പിന്തുണക്കാരുടെ ഏറ്റവും വലിയ സംഘങ്ങളിലൊന്നായ ടീമിനെ പിന്തുണയ്ക്കുന്നതിനായി 35,000 നും 40,000 നും ഇടയില്‍ ആരാധകര്‍ ലോകകപ്പിനായി ഖത്തറിലെത്തിയിട്ടുണ്ട്.
മെസ്സിക്കും അര്‍ജന്റീനയ്ക്കും വ്യാപകമായ പിന്തുണ ലഭിക്കുന്ന ഇന്ത്യ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെത്തിയരും ഖത്തറിലുള്ള ആയിരക്കണക്കിന് ആരാധകര്‍ക്കും പുറമേയാണിത്.
ഇന്ന് രാത്രി 10 മണിക്ക് ലുസൈല്‍ സ്റ്റേഡിയത്തില്‍ പതിനായിരക്കണക്കിന് അര്‍ജന്റീന ആരാധകര്‍ നീല-വെളുപ്പ് ടീ ഷര്‍ട്ടും ധരിച്ച് ആര്‍ത്തുവിളിക്കും.
88,966 സീറ്റുകളുള്ള ലോകോത്തര സ്റ്റേഡിയമായ ലുസൈല്‍ സ്റ്റേഡിയത്തില്‍ മെസ്സിയും കൂട്ടരും ക്രൊയേഷ്യയുമായി പോരാടുമ്പോള്‍ കളിയാവേശം മാനത്തോളമുയരുമെന്നുറപ്പാണ്