ഖത്തറിന് അഭിനന്ദനമോതി ഒരു മലയാളി കുടുംബത്തിന്റെ ഗാനോപഹാരം
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിന് അഭിനന്ദനമോതി ഒരു മലയാളി കുടുംബത്തിന്റെ ഗാനോപഹാരം. ലോകത്തെ വിസ്മയിപ്പിച്ച ഖത്തര്‍ ലോകകപ്പ്, മലയാളികളുടെ കൂടി ആഘോഷമായി മാറിയ സാഹചര്യത്തില്‍ ഖത്തറിന് നന്ദിയും അഭിനന്ദനങ്ങളും അര്‍പ്പിച്ചുകൊണ്ട് മലപ്പുറം ജില്ലയിലെ തിരുത്തിയാട് വടക്കേ ചാനത്ത് കുടുംബത്തിന്റെ ഗാനോപഹാരം ഇന്‍ഡസ്ട്രിയല്‍ ഏരിയ ഫാന്‍ ഫെസ്റ്റിവല്‍ സോണില്‍ റിലീസ് ചെയ്തു.
‘ഖത്തറേകിയ പാഠം’ എന്ന പേരില്‍ ഗാനരചന നിര്‍വഹിച്ചത് വടക്കേ ചാനത്ത് മുഹമ്മദ് അഷ്‌റഫിന്റെ പത്‌നിയും ഫാറൂഖ് ഹൈസ്‌കൂള്‍ അധ്യാപികയുമായ ഉമ്മുകുല്‍സു ടീച്ചറാണ്.
മന്ത്രാലയ പ്രതിനിധികളായ മാജിദ് അല്‍ സഹ്‌റാന്‍ , മുഹമ്മദ് സാലം അലി, ഫൈസല്‍ ഹുദവി, ടോസ്റ്റ് മാസ്റ്റേഴ്‌സ് ഡിസ്ട്രിക്ട് ഡയറക്ടര്‍ രാജേഷ് വി സി, കള്‍ച്ചറല്‍ പ്രോഗ്രാം ഓര്‍ഗനൈസര്‍ അഡ്വ: ജാഫര്‍ ഖാന്‍,യൂസഫ് വണ്ണാരത്ത്,ഡോം ഖത്തര്‍ ട്രഷറര്‍ കേശവദാസ്, കുടുംബത്തെ പ്രതിനിധീകരിച്ച് അബ്ദുല്‍ മജീദ്, മുഹമ്മദ് അഷ്‌റഫ്, അബൂബക്കര്‍, ഫാസില, കുഞ്ഞു ബീവി, പങ്കെടുത്തു.
ഗാനരചനക്കും ആലാപനത്തിനുള്ള ഉപഹാരം അധികൃതര്‍ സമ്മാനിച്ചു.
അന്നം തരുന്ന നാടിന് ഇങ്ങനെയൊരു സമര്‍പ്പണം ഇത്രയും മഹനീയ വേദിയില്‍ നടത്താനായതില്‍ സന്തോഷമുണ്ടെന്ന് വി സി മശ്ഹൂദ് ചടങ്ങില്‍ പറഞ്ഞു.