Breaking News
ഖത്തര്‍ അമീറിനോടൊപ്പം ഫിഫ പ്രസിഡണ്ടും അര്‍ദ ഡാന്‍സില്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഇന്നലെ ലുസൈല്‍ പാലസ് അങ്കണത്തില്‍ നടന്ന ഖത്തറിന്റെ അര്‍ദയില്‍ (പരമ്പരാഗത വാള്‍ നൃത്തം) ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയോടൊപ്പം ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയും മറ്റു പ്രമുഖരും ചേര്‍ന്നത് കൗതുകകരമായ കാഴ്ചയായി.
പിതാവ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനി, അമീറിന്റെ പേര്‍സണല്‍ റപ്രസെന്റേറ്റീവ് ശൈഖ് ജാസിം ബിന്‍ ഹമദ് അല്‍താനി, ശൈഖ് അബ്ദുല്ല ബിന്‍ ഖലീഫ അല്‍താനി, ശൈഖ് മുഹമ്മദ് ബിന്‍ ഖലീഫ അല്‍താനി , ശൂറാ കൗണ്‍സില്‍ സ്പീക്കര്‍ ഹസന്‍ ബിന്‍ അബ്ദുല്ല അല്‍ ഗാനം, തുടങ്ങി നിരവധി പ്രമുഖര്‍, ശൈഖുമാര്‍, മന്ത്രിമാര്‍ എന്നിവരും അര്‍ദയില്‍ പങ്കെടുത്തു.
പരമ്പരാഗത അറബി സംഗീതത്തിനൊപ്പം കയ്യില്‍ വാളേന്തി നൃത്തം വെക്കുന്ന സവിശേഷമായ കലാരൂപമാണ് അര്‍ദ ഡാന്‍സ്