പുതുയുഗപ്പിറവി ലഹരിക്കെതിരെയുള്ള പോരാട്ടമാവണം: ഇന്‍കാസ് കൊടുവള്ളി
അമാനുല്ല വടക്കാങ്ങര
ദോഹ : വര്‍ത്തമാന കാലത്ത് വിദ്യാര്‍ഥികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ലഹരി സംഘങ്ങളുടെ കരിയര്‍മാരായും , ഉപേഭോക്താക്കളായും മാറുമ്പോള്‍ അതിനെതിരെ പ്രതിരോധം തീര്‍ക്കേണ്ടത് സമൂഹത്തിന്റെ ക ഉത്തരവാദിത്തമാണെന്നും പുതുയുഗപ്പിറവി ലഹരിക്കെതിരെയുള്ള പോരാട്ടമാവണമെന്നും ഇന്‍കാസ് കൊടുവള്ളി യോഗം അഭിപ്രായപ്പെട്ടു. ന്യൂ ഇയര്‍ ആഘോഷത്തിന്റെ ഭാഗമായി മദ്യശാലകളുടെ സമയം പോലും മാറ്റി ലഹരി ഉപയോക്താക്കള്‍ക്ക് അവസരം ഒരുക്കുന്ന നിലപാടാണ് കേരള സര്‍ക്കാര്‍ പോലും സ്വീകരിക്കുന്നത്. ഇത് പ്രതിഷേധാര്‍ഹമാണ് . നാളെകളില്‍ നമ്മുടെ വളര്‍ന്നു വരുന്ന തലമുറയെ ലഹരി മുക്തമാക്കാനുള്ള പോരാട്ടമാവണം ഈ പുതുവര്‍ഷത്തിലെ പ്രതിജ്ഞയെന്നും അതിന് സമൂഹം മുമ്പോട്ട് വരണമെന്നും പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തവെ ഇന്‍കാസ് ഖത്തര്‍ കോഴിക്കോട് ജില്ല ജനറല്‍ സെക്രട്ടറി മുഹമ്മദലി വാണിമേല്‍ ആവശ്യപെട്ടു.
വിവിധ കലാ പരിപാടികളോടെ നടന്ന പരിപാടിയില്‍ ന്യൂ ഇയര്‍ കേക്ക് മുറിച്ചു പ്രവര്‍ത്തകര്‍ ആഘോഷം പങ്കുവെച്ചു ജില്ലാ വൈസ്പ്രസിഡന്റ് ബെന്നി കൂടത്തായി ഉല്‍ഘാടനം ചെയ്തു . റഹീം കൊടുവള്ളി അധ്യക്ഷത വഹിച്ചു ,ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദലി വാണിമേല്‍ ക്രിസ്മസ് , ന്യൂ ഇയര്‍ സന്ദേശം കൈമാറി സജീഷ് കുണ്ടായി, ജില്ലാ എക്‌സികുട്ടീവ് മെമ്പര്‍ ഷമീര്‍ എരഞ്ഞിക്കോത്ത്, ഇന്‍കാസ് കൊടുവള്ളി ആക്റ്റിങ് പ്രസിഡന്റ് ഗഫൂര്‍ ഓമശ്ശേരി, ട്രഷറര്‍ മോന്‍സി കൂടത്തായ്,മീഡിയ കോഡിനേറ്റര്‍ സഫ് വാന്‍ ഒഴലക്കുന്ന്, റംഷാദ് കൊട്ടക്കാവയല്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി റിഷാദ് പള്ളിമുക്ക് സ്വാഗതവും സെക്രട്ടറി ശരീഫ് പോര്‍ങ്ങോട്ടൂര്‍ നന്ദിയും പറഞ്ഞു.