Breaking News

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്മിറ്റി രൂപീകരിക്കുവാന്‍ ഖത്തര്‍ മന്ത്രി സഭ തീരുമാനിച്ചു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: സാങ്കേതിക മേഖലയിലെ ഏറ്റവും പുതിയ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനായി ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്മിറ്റി രൂപീകരിക്കുവാന്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭയുടെ പ്രതിവാരയോഗം തീരുമാനിച്ചു.

കമ്മിറ്റിയില്‍ ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയത്തില്‍ നിന്ന് മൂന്ന് പ്രതിനിധികകളുണ്ടാകും. അവരില്‍ ഒരാളായിരിക്കും സമിതി തലവന്‍. വൈസ് പ്രസിഡണ്ടായി ഖത്തര്‍ കമ്പ്യൂട്ടിംഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രതിനിധിയുണ്ടാകും. കൂടാതെ ആഭ്യന്തര മന്ത്രാലയത്തിന്റെയും വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും, വാണിജ്യ വ്യവസായ മന്ത്രാലയം, ഖത്തര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി പാര്‍ക്ക്, ഹമദ് ബിന്‍ ഖലീഫ സര്‍വകലാശാല, ഖത്തര്‍ ദേശീയ ഗവേഷണ ഫണ്ട്, ഖത്തര്‍ വികസന ബാങ്ക്.
പ്രതിനിധികള്‍ എന്നിവരടങ്ങുന്നതാണ് സമിതി.

രാജ്യത്തിന്റെ മന്ത്രാലയങ്ങളുമായും ബന്ധപ്പെട്ട അധികാരികളുമായും സഹകരിച്ച് സാങ്കേതിക വിദ്യയുടെ നൂതന സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി രാജ്യം ആരംഭിച്ച കൃത്രിമ ഇന്റലിജന്‍സുമായി ബന്ധപ്പെട്ട പരിപാടികള്‍ക്കും സംരംഭങ്ങള്‍ക്കും മേല്‍നോട്ടം വഹിക്കുന്നതിനും ഫോളോ-അപ്പ് സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിനും ഖത്തര്‍ കൃത്രിമ ഇന്റലിജന്‍സ് തന്ത്രം നടപ്പാക്കുന്നതിനും കമ്മിറ്റി സഹായിക്കും.

രാജ്യത്തെ മന്ത്രാലയങ്ങളുമായും ബന്ധപ്പെട്ട അധികാരികളുമായും ഏകോപിപ്പിച്ച് ഓരോ മേഖലകളിലേക്കുള്ള അവരുടെ പ്രവേശനം, പൂര്‍ത്തീകരണം, അവലോകനം എന്നിവ ഉറപ്പുവരുത്തുക, കൃത്രിമ ഇന്റലിജന്‍സ് ആപ്ലിക്കേഷന്‍ മേഖലയില്‍ വിവിധ ഉദ്യോഗസ്ഥരുമായി സഹകരിച്ച് മനുഷ്യ കേഡര്‍മാരെ തയ്യാറാക്കുന്നതിനുള്ള പദ്ധതികള്‍ക്കും പ്രോഗ്രാമുകള്‍ക്കുമുള്ള ശുപാര്‍ശകള്‍ വികസിപ്പിക്കുക. ഈ മേഖലയിലെ കൃത്രിമ ഇന്റലിജന്‍സ്, ശാസ്ത്ര ഗവേഷണ മേഖലയിലെ വളര്‍ന്നുവരുന്ന കമ്പനികളെ പിന്തുണയ്ക്കുക മുതലായവയാണ് പ്രധാന ലക്ഷ്യങ്ങള്‍.

Related Articles

Back to top button
error: Content is protected !!