Breaking NewsUncategorized

90 കിലോമീറ്റര്‍ ഖത്തര്‍ ഈസ്റ്റ്-വെസ്റ്റ് അള്‍ട്രാമാരത്തണ്‍ 2023 പൂര്‍ത്തിയാക്കി മൂന്ന് ഖത്തരി വനിതകള്‍

ദോഹ. 90 കിലോമീറ്റര്‍ ഖത്തര്‍ ഈസ്റ്റ്-വെസ്റ്റ് അള്‍ട്രാമാരത്തണ്‍ 2023 പൂര്‍ത്തിയാക്കി മൂന്ന് ഖത്തരി വനിതകള്‍ ചരിത്രത്തില്‍ തങ്ങളുടെ പേരുകള്‍ രേഖപ്പെടുത്തി, പ്രാദേശിക വനിതാ കായികതാരങ്ങള്‍ ഇതുവരെ നേടിയിട്ടില്ലാത്ത നേട്ടമാണിത്.
ഈസ്റ്റ്-വെസ്റ്റ് അള്‍ട്രാമാരത്തണ്‍ 2023 ഫലങ്ങളുടെ അടിസ്ഥാനത്തില്‍ ഖത്തറിലെ പ്രമുഖ സംരംഭകയും ആശയപ്രചാരകയും കായികതാരവുമായ നൂര്‍ അല്‍ജാബര്‍ 34-ാം സ്ഥാനത്തെത്തിയപ്പോള്‍ ലോല്‍വ അല്‍-മറി 38-ാം സ്ഥാനത്തും ലേ അല്‍ഹറാമി 59-ാം സ്ഥാനത്തും എത്തി.
ഖത്തര്‍ അള്‍ട്രാറണ്ണേഴ്സും സ്പോര്‍ട്സ് ആന്‍ഡ് യൂത്ത് മന്ത്രാലയവും ചേര്‍ന്നാണ് ഓട്ടം സംഘടിപ്പിച്ചത്.

Related Articles

Back to top button
error: Content is protected !!