Local News
മാണിയൂര്‍ ഉസ്താദ് അനുസ്മരണവും പ്രാര്‍ത്ഥന സദസ്സും പ്രഥമ കണ്‍വെന്‍ഷനും സംഘടിപ്പിച്ചു

ദോഹ :ബുസ്താനല് ഉലും അറബിക് കോളേജ് ഖത്തര്‍ ചാപ്റ്റര്‍ മാണിയൂര്‍ ഉസ്താദ്
അനുസ്മരണവും പ്രാര്‍ത്ഥനാ സദസ്സും പ്രഥമ കണ്‍വന്‍ഷനും മദിന ഖലിഫ കെ.ഐ.സി ഹാളില്‍ വെച്ചു സംഘടിപ്പിച്ചു
വര്‍ക്കിങ് പ്രസിഡന്റ് ഷഫീര്‍ പുറവൂറിന്റെ അധ്യക്ഷതയില്‍ ഖത്തര്‍ കേരള ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറിയും ബുസ്താന്‍ ചെയര്മാന് കൂടിയായ സകരിയ്യ മാണിയൂര്‍ ഉദ്ഘാനം ചെയ്തു
സുബൈര്‍ ഫൈസി കട്ടുപ്പാറ അനുസ്മരണ പ്രഭാഷണവും പ്രര്‍ത്ഥന സദസ്സിന് നേതൃത്വവും നല്കി
ഷമീര്‍ അസ്ഹരി പ്രാര്‍ത്ഥന നടത്തി
സഹചാരി ഖത്തര്‍ ജനറല്‍ സെക്രട്ടറി ഹാഫിസ് നഹ്മാന്‍ ഹുദവി , സുബൈര്‍ പാലത്തുങ്കര തുടങ്ങിയര്‍ സന്നിഹിതരായിരുന്നു
ജനറല്‍ സിക്രട്ടറി ഹാരിസ് നെല്ലിക്കപാലം സ്വാഗതവും ട്രഷറര്‍ ഉബൈദ് മാണിയൂര്‍ നന്ദിയും പറഞ്ഞു.