
ഫ്‌ളൈ നാസ് ദോഹ ലോഞ്ചിംഗും ഓഫീസ് ഉദ്ഘാടനവും ഇന്ന്
അമാനുല്ല വടക്കാങ്ങര
ദോഹ. സൗദി അറേബ്യയുടെ ബജറ്റ് കരിയറായ ഫ്‌ളൈ നാസ് ദോഹ ലോഞ്ചിംഗും ഓഫീസ് ഉദ്ഘാടനവും ഇന്ന് നടക്കും.
നിത്യവും കുറഞ്ഞ ചിലവില്‍ ദോഹയില്‍ നിന്നും റിയാദിലേക്കും ജിദ്ധയിലേക്കും സര്‍വീസ് നടത്തുന്ന ഫ്‌ളൈ നാസിന്റെ ഖത്തറിലെ ജി.എസ്.എ ഏവന്‍സ് ട്രാവല്‍ ആന്റ് ടൂര്‍സാണ് .
ഇന്ന് നടക്കുന്ന ഫ്‌ളൈ നാസ് ദോഹ ലോഞ്ചിംഗിലും ഓഫീസ് ഉദ്ഘാടനത്തിലും എയര്‍ലൈനിന്റെ സീനിയര്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് ഏവന്‍സ് ട്രാവല്‍ ആന്റ് ടൂര്‍സ് മാനേജിംഗ് ഡയറക്ടര്‍ നാസര്‍ കറുകപ്പാടത്ത് അറിയിച്ചു. വൈകുന്നേരം 7 മണിക്ക് ശര്‍ഖ് വില്ലേജ് ആന്റ് സ്പായിലാണ് ലോഞ്ചിംഗ് പരിപാടി .