
ഹയ്യാ കാര്‍ഡ് കാലാവധി നീട്ടിയത് ബിസിനസ് രംഗത്ത് ഉണര്‍വേകും
അമാനുല്ല വടക്കാങ്ങര
ദോഹ. ഹയ്യാ കാര്‍ഡ് കാലാവധി നീട്ടിയത് ബിസിനസ് രംഗത്ത് ഉണര്‍വേകും.ആയിരക്കണക്കിന് കുടുംബങ്ങളും സുഹൃത്തുക്കളും ഹയ്യാ കാര്‍ഡ് കാലാവധി നീട്ടിയത് പ്രയോജനപ്പെടുത്തി ഖത്തറിലേക്ക് വരികയും പോവുകയും ചെയ്യുന്നത് രാജ്യത്തെ ടൂറിസം മേഖലക്ക് കരുത്തേകുകയും ബിസിനസ് രംഗത്ത് ഉണര്‍വേകുകയും ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇന്നലെയാണ് ഹയ്യാ കാര്‍ഡ് കാലാവധി 2024 ജനുവരി 24 വരെ ദീര്‍ഘിപ്പിച്ച് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപനം നടത്തിയത്. ലോകമെമ്പാടുമുള്ള ഹയ്യാ കാര്‍ഡ് ഉടമകള്‍ ഈ പ്രഖ്യാപനത്തെ ഏറെ ആവേശത്തോടെയാണ് സ്വാഗതം ചെയ്തത്.