
അനധികൃത നിര്‍മാണ മാലിന്യം തള്ളുന്നവര്‍ക്കെതിരെ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം നടപടി
അമാനുല്ല വടക്കാങ്ങര
ദോഹ: രാജ്യത്തിന്റെ വടക്ക് ഭാഗത്തുള്ള പുല്‍മേട്ടില്‍ അനധികൃത നിര്‍മാണ മാലിന്യം തള്ളുന്നവര്‍ക്കെതിരെ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം നടപടി തുടങ്ങി. ഒരു നെറ്റിസന്റെ ട്വീറ്റിന് മറുപടിയായാണ് മന്ത്രാലയം നടപടി.
നിയമ ലംഘനം നടത്തിയ കമ്പനിയെ അധികാരികള്‍ക്ക് റഫര്‍ ചെയ്തിട്ടുണ്ടെന്നും നശിപ്പിച്ചതിന് അവര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. പുല്‍മേട് സ്വാഭാവിക നിലയിലേക്ക് പുനഃസ്ഥാപിച്ചതായും മന്ത്രാലയം സ്ഥിരീകരിച്ചു.
പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം ഉദ്യാനങ്ങളും പ്രകൃതിദത്ത റിസര്‍വുകളും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഊന്നിപ്പറഞ്ഞു. ലംഘനം കണ്ടെത്തുന്നതിന് രാപ്പകല്‍ പട്രോളിംഗ് ഏര്‍പ്പെടുത്തിയതായി മന്ത്രാലയം വ്യക്തമാക്കി