റിപ്പോ , റിവേഴ്സ് റിപ്പോ നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്
അമാനുല്ല വടക്കാങ്ങര
ദോഹ: റിപ്പോ , റിവേഴ്സ് റിപ്പോ നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്. നിക്ഷേപ പലിശ നിരക്ക്, വായ്പാ പലിശ നിരക്ക്, റിപ്പോ നിരക്ക് എന്നിവയുമായി ബന്ധപ്പെട്ട നിലവിലെ പലിശ നിരക്ക് നിലനിര്‍ത്തുന്നതായി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പ്രഖ്യാപിച്ചു.
‘ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഖത്തറിന്റെ നിലവിലെ പണ ആവശ്യകതകള്‍ വിലയിരുത്തി, ക്യുസിബി ഡെപ്പോസിറ്റ് നിരക്ക്, ക്യുസിബി ലെന്‍ഡിംഗ് നിരക്ക്, ക്യുസിബി റിപ്പോ നിരക്ക് എന്നിവയ്ക്കുള്ള നിലവിലെ പലിശനിരക്ക് തുടരാന്‍ തീരുമാനിച്ചതായി ക്യുസിബി അതിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍ പറഞ്ഞു:
രാജ്യത്തിന്റെ സുസ്ഥിര സാമ്പത്തിക വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിനായി നിലവിലെ പലിശനിരക്ക് ഉചിതമായ തലത്തില്‍ നിലനിര്‍ത്താനാണ് ക്യുസിബി ലക്ഷ്യമിടുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു.
സാമ്പത്തിക സ്ഥിരതയെ ബാധിച്ചേക്കാവുന്ന എല്ലാ വശങ്ങളും കണക്കിലെടുത്ത് ഉചിതമായ പണനയം വിലയിരുത്തുന്നത് തുടരുമെന്നും സാമ്പത്തിക ആവശ്യകതകളിലെ മാറ്റങ്ങള്‍ പരിഹരിക്കുന്നതിന് ഉചിതമായ സമയത്ത് അതിന്റെ പണനയം അവലോകനം ചെയ്യുമെന്നും ക്യുസിബി വ്യക്തമാക്കി.