
തുര്‍ക്കിക്ക് അടിയന്തിര സഹായവുമായി ഖത്തര്‍
അമാനുല്ല വടക്കാങ്ങര
ദോഹ: തെക്കന്‍ തുര്‍ക്കിയില്‍ ഉണ്ടായ ഭൂകമ്പത്തിന്റെ ദുരന്തത്തെ നേരിടാന്‍ തുര്‍ക്കിയെ സഹായിക്കാന്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ നിര്‍ദേശം. ഇതിനായി ഖത്തര്‍ അനുവദിച്ച എയര്‍ ബ്രിഡ്ജിന്റെ ആദ്യ വിമാനങ്ങള്‍ തുര്‍ക്കിയിലെത്തി .
ഫീല്‍ഡ് ഹോസ്പിറ്റല്‍, റിലീഫ് എയ്ഡ്, ടെന്റുകള്‍, ശീതകാല സാധനങ്ങള്‍ എന്നിവയ്ക്ക് പുറമെ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനത്തിനുമുള്ള പ്രത്യേക സംവിധാനങ്ങളുള്ള ഇന്റേണല്‍ സെക്യൂരിറ്റി ഫോഴ്സിന്റെ (ലെഖ്വിയ) ഖത്തര്‍ ഇന്റര്‍നാഷണല്‍ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ഗ്രൂപ്പിന്റെ ഒരു ടീമും എയര്‍ ബ്രിഡ്ജിന്റെ ആദ്യ വിമാനങ്ങള്‍ക്കൊപ്പമുണ്ട്.