
ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റ് മാസ്റ്റേഴ്‌സ് 2023 ഔദ്യോഗിക വിദേശ റേഡിയോ പങ്കാളികളായി ഒലിവ് സുനോ റേഡിയോ നെറ്റ് വര്‍ക്ക്
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ നടക്കുന്ന ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റ് മാസ്റ്റേഴ്‌സ് 2023 ഔദ്യോഗിക വിദേശ റേഡിയോ പങ്കാളികളായി ഒലിവ് സുനോ റേഡിയോ നെറ്റ് വര്‍ക്ക്. മാര്‍ച്ച് 10 മുതല്‍ 20 വരെ ഏഷ്യന്‍ ടൗണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് പരിപാടി.
ഖത്തര്‍ ക്രിക്കറ്റ് അസോസിയേഷന്റെ ഖാലിദ് സാലിഹ് അല്‍ റുമേഹി (ജനറല്‍ സെക്രട്ടറി), ക്രിസ്റ്റഫര്‍ രാജ (ഡയറക്ടര്‍), എല്‍എല്‍സി മാസ്റ്റേഴ്സ് അംഗങ്ങള്‍, ഒലിവ് സുനോ റേഡിയോ നെറ്റ്വര്‍ക്ക് എന്നിവരുടെ സാന്നിധ്യത്തിലാണ് ഈ സഹകരണം പ്രഖ്യാപിച്ചത്.
ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റ് മാസ്റ്റേഴ്‌സ് 2023 ഔദ്യോഗിക വിദേശ റേഡിയോ പങ്കാളികളാവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ഒലിവ് സുനോ റേഡിയോ നെറ്റ്വര്‍ക്കിന്റെ സഹസ്ഥാപകരും മാനേജിംഗ് ഡയറക്ടറുമായ സതീഷ് ജി പിള്ള, കൃഷ്ണ കുമാര്‍, അമീര്‍ അലി എന്നിവര്‍ പ്രതികരിച്ചു