Breaking NewsUncategorized
ഫൈസല്‍ കുപ്പായിയുടെ മൃതദേഹം നിലമ്പൂര്‍ മുക്കട്ട വലിയ ജുമ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു
ദോഹ. മന്‍സൂറയിലെ കെട്ടിടം തകര്‍ന്ന് മരിച്ച ഫൈസല്‍ കുപ്പായിയുടെ മൃതദേഹം നിലമ്പൂര്‍ മുക്കട്ട വലിയ ജുമ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു. ഇന്നലെ വൈകുന്നേരം 7.20 ന്റെ ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ കരിപ്പൂരിലെത്തിച്ച മൃതദേഹം നേരെ നിലമ്പൂരിലെവീട്ടിലേക്കാണ് കൊണ്ടുപോയത്.
രാവിലെ 7 മണിക്ക് തന്നെ പള്ളിയിലെത്തിച്ചു. വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി പേരാണ് മയ്യിത്ത് നമസ്‌കാരത്തിനായി നിലമ്പൂരിലേക്കൊഴുകിയത്.
നിലമ്പൂര്‍ വലിയ ജുമാ മസ്ജിദില്‍ ആര്യാടന്‍ മുഹമ്മദിന്റെ മയ്യിത്ത് നമസ്‌കാരത്തിന് ശേഷം ഇത്രയും അധികം ആളുകള്‍ പങ്കെടുത്ത മറ്റൊരു മയ്യിത്ത് നമസ്‌കാരം കണ്ടിട്ടില്ലെന്നാണ് പള്ളിയിലെ ഇമാം പറഞ്ഞതെന്ന് ഹൈദര്‍ ചുങ്കത്തറ പറഞ്ഞു.
