എക്‌സ്‌പോ 2023 ദോഹയില്‍ പങ്കാളിത്തം ഉറപ്പുവരുത്തി നെതര്‍ലാന്‍ഡ്‌സ്
അമാനുല്ല വടക്കാങ്ങര
ദോഹ. 2023 ഒക്ടോബര്‍ 2 മുതല്‍ 2024 മാര്‍ച്ച് 28 വരെ ദോഹയില്‍ നടക്കുന്ന എക്‌സ്‌പോ 2023 ദോഹയില്‍ പങ്കാളിത്തം ഉറപ്പുവരുത്തി നെതര്‍ലാന്‍ഡ്‌സ് . കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ എക്സ്പോ 2023 ദോഹ സെക്രട്ടറി ജനറല്‍ മുഹമ്മദ് അലി അല്‍ഖൂരിയും നെതര്‍ലന്‍ഡ്സ് അംബാസഡര്‍ മര്‍ജന്‍ കംസ്ട്രയും അല്‍ ബിദ്ദ പാര്‍ക്കില്‍ ഡച്ച് പവലിയന്റെ നിര്‍മ്മാണത്തിന് തുടക്കം കുറിച്ചു.
ഹോര്‍ട്ടികള്‍ച്ചറിലെ ആഗോള വമ്പന്മാരായ നെതര്‍ലന്‍ഡ്‌സ്, എക്‌സ്‌പോയില്‍ തങ്ങളുടെ പങ്കാളിത്തം സ്ഥിരീകരിച്ച ആദ്യ രാജ്യങ്ങളിലൊന്നാണ്.
ഹോര്‍ട്ടികള്‍ച്ചറിലും സുസ്ഥിരതയിലും ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തിക്കൊണ്ട് കഴിഞ്ഞ വര്‍ഷം നെതര്‍ലാന്‍ഡ്സ് പ്രശസ്തമായ ഫ്ളോറിയേഡ് എക്സിബിഷനില്‍ ഖത്തര്‍ പവലിയന്‍ ആതിഥേയത്വം വഹിച്ചിരുന്നു.
എക്‌സ്‌പോ 2023 ദോഹയില്‍ 1833 ചതുരശ്ര മീറ്റര്‍ പവലിയനിലൂടെ ഹോര്‍ട്ടികള്‍ച്ചറിലെ വൈദഗ്ധ്യം നെതര്‍ലാന്‍ഡ്‌സ് പ്രദര്‍ശിപ്പിക്കും. പുറത്ത് ഒരു മരുഭൂമിക്ക് സമാനമായ പ്രകൃതിദത്തമായ ഒരു ഭൂപ്രകൃതി ഉണ്ടാകും, അതിനുള്ളില്‍ തണുത്ത താപനിലയുള്ള ഒരു നഗരത്തെ പ്രതിഫലിപ്പിക്കും, അതുപോലെ തന്നെ ഡച്ച് ഗാര്‍ഡനുകളോട് സാമ്യമുള്ള ഹരിത തോട്ടങ്ങളും സജ്ജീകരിക്കും..