Breaking NewsUncategorized
ഇഫ്താറിന് മുമ്പുള്ള അമിതവേഗതയും അശ്രദ്ധയും റമദാനില്‍ ട്രാഫിക് അപകടങ്ങള്‍ക്ക് കാരണമാകുന്നു
അമാനുല്ല വടക്കാങ്ങര
ദോഹ: ഇഫ്താറിന് മുമ്പുള്ള അമിതവേഗതയും അശ്രദ്ധയും റമദാനില്‍ ട്രാഫിക് അപകടങ്ങള്‍ക്ക് കാരണമാകുന്നതായി
ട്രാഫിക് ഡിപ്പാര്‍ട്‌മെന്റ് സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചു. റമദാനില്‍ നടക്കുന്ന വാഹന അപകടങ്ങളില്‍ ഭൂരിഭാഗവും ഇഫ്താറിന് തൊട്ടുമുമ്പാണ് സംഭവിക്കുന്നത്. അമിത വേഗതയും അശ്രദ്ധയുമാണ് മിക്ക കേസുകളിലും കാരണം.
ഇഫ്താറിന് തൊട്ട് മുമ്പുള്ള സമയത്ത് ഏറെ ജാഗ്രതയോടെ വാഹനം ഓടിക്കണമെന്നും നിയമങ്ങള്‍ പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം സമൂഹ മാധ്യമങ്ങളിലൂടെ മുന്നറിയിപ്പ് നല്‍കി.
ഇഫ്ത്താറിനായി നേരത്തെ പുറപ്പെടുന്നതും സമയം കൃത്യമായി പ്ലാന്‍ ചെയ്യുന്നതും അപകടസാധ്യത കുറക്കാന്‍ സഹായകമാകുമെന്ന് ആഭ്യന്തര മന്ത്രാലയം ഓര്‍മിപ്പിച്ചു.