Breaking News
ഖത്തറില്‍ ആദായ നികുതി ചുമത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നില്ല
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ ആദായനികുതി ചുമത്തുന്നതിനെ കുറിച്ച് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നില്ലെന്നും സര്‍ക്കാരില്‍ ഇത് ഞങ്ങളുടെ നിലവിലെ പദ്ധതികളിലൊന്നല്ലെന്നും
പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനി അഭിപ്രായപ്പെട്ടു. ഖത്തര്‍ ടെലിവിഷനിലെ പ്രത്യേക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഖത്തറില്‍ മൂല്യവര്‍ധിത നികുതി ചുമത്തുന്നതിനുള്ള തീയതി നിശ്ചയിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി
