വിമാന നിരക്ക് വര്‍ദ്ധന; സര്‍ക്കാര്‍ ഇടപെടണം ഖത്തര്‍ കെഎംസിസി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി
ദോഹ : ഗള്‍ഫ് നാടുകളിലേക്കുള്ള വിമാന നിരക്കുകള്‍ ക്രാമാതീതമായി വര്‍ദ്ധിപ്പിച്ച വിമാന കമ്പനികളുടെ പകല്‍ക്കൊള്ള സര്‍ക്കാര്‍ ഇടപെട്ട് അവസാനിപ്പിക്കണമെന്ന് ഖത്തര്‍ കെഎംസിസി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി അവഷ്യപെട്ടു.
മറ്റു വിമാനത്താവളങ്ങളെ അപേക്ഷിച്ച് അഞ്ചിരട്ടിയോളമാണ് കേരളത്തില്‍ നിന്ന് അധികം ഈടാക്കുന്നത്. വിമാന കമ്പനികളുടെ ഈ പകല്‍ക്കൊള്ളക്ക് കൂട്ട് നില്‍ക്കുകയാണ് സര്‍ക്കാര്‍. നാടിന്റെ സാമ്പത്തിക ഭദ്രതക്ക് പ്രധാന പങ്കുവഹിക്കുന്ന പ്രവാസികളെ ചൂഷണം ചെയ്യുന്നത് അംഗീകരിക്കാന്‍ കഴിയില്ല. അവധിക്ക് നാട്ടിലേക്ക് വരുന്ന പ്രവാസികളെ നോട്ടമിട്ടാണ് ഇപ്പോള്‍ നിരക്ക് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. നാടിന് വിദേശ നാണ്യം നേടിത്തരുന്ന പ്രവാസികള്‍ക്കുവേണ്ടി സീസണില്‍ പ്രത്യേക സര്‍വ്വീസുകള്‍ തുടങ്ങുന്നതിന് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍ കയ്യെടുക്കുകയാണ് വേണ്ടതെന്നും യോഗം അവശ്യപെട്ടു . ഇത് സംബന്ധിച്ച് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ , കേരള മുഖ്യ മന്ത്രി പിണാറായി വിജയന്‍ , കേരളത്തില്‍ നിന്നുമുള്ള എം പി മാര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കും
പ്രസിഡന്റ് അന്‍വര്‍ കടവത്ത് അധ്യക്ഷത വഹിച്ചു .ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹിമാന്‍ എരിയാല്‍ , കെ ബി റഫീക് , നവാസ് ആസാദ് നഗര്‍ , റഹീം ചൗക്കി , റോസുദ്ദിന്‍ , ഹമീദ് കൊടിയമ്മ എന്നിവര്‍ പ്രസംഗിച്ചു