ഹയ്യാ കാര്‍ഡ് കാലാവധി ഇനിയും നീട്ടാന്‍ സാധ്യത

അമാനുല്ല വടക്കാങ്ങര
ദോഹ. ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ ഭാഗമായി അവതരിപ്പിച്ച ഹയ്യാ കാര്‍ഡ് കാലാവധി ഇനിയും നീട്ടാന്‍ സാധ്യത. 2024 ല്‍ ദോഹയില്‍ നടക്കുന്ന എഎഫ്.സി. ഏഷ്യന്‍ കപ്പുമായി ബന്ധപ്പെട്ട് ഹയ്യാ കാര്‍ഡ് കാലാവധി ഇനിയും നീട്ടിയേക്കുമെന്ന് ബന്ധപ്പെട്ടവര്‍ സൂചന നല്‍കി.
ലോകകപ്പ് കഴിഞ്ഞ് 2022 ഡിസംബര്‍ 23 വരെയായിരുന്ന ഹയ്യാ കാര്‍ഡ് കാലാവധി നിലവില്‍ 2024 ജനുവരി 24 വരെയാണ്. എന്നാല്‍ എത്ര കാലത്തേക്കാണ് പുതുതായി കാലാവധി നീട്ടുകയെന്ന് വ്യക്തമല്ല.