സില്‍ഫെസ്റ്റാ’23 സ്‌ക്കൂള്‍തല മത്സര വിജയികള്‍
ദോഹ: പാലക്കാട് എന്‍ എസ് എസ് എഞ്ചിനീയറിംഗ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ഖത്തറിലെ സംഘടനയായ അനക്‌സ് ഖത്തര്‍, ആന്‍വിന്‍ സില്‍ഫെസ്റ്റാ’23 എന്ന പേരില്‍ മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന അനക്‌സിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്‌ക്കൂള്‍ കുട്ടികള്‍ക്കായി ക്വിസ്സും ശാസ്ത്ര പ്രദര്‍ശന മത്സരങ്ങളും സംഘടിപ്പിച്ചു
ഖത്തറിലുള്ള വിവിധ സ്‌ക്കൂളുകളില്‍ നിന്നുള്ള ഇരുനൂറിലധികം മിടുക്കാരായ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് മെയ് അഞ്ചിന് വെള്ളിയാഴ്ച ബിര്‍ളാ പബ്ലീക് സ്‌ക്കൂളിലെ ഓഡിറ്റോറിയത്തില്‍ വെച്ചാണ് ക്വിസ്സ് മത്സരവും ശാസ്ത്ര പ്രദര്‍ശന മത്സരങ്ങളും അരങ്ങേറിയത്.
ക്വിസ്സിലെ പ്രാധമിക റൗണ്ടിന് ശേഷം കൂടുതല്‍ പോയിന്റ് നേടിയ ആറ് സ്‌ക്കൂളുകളിലെ മൂന്ന് കുട്ടികള്‍ വീതമുള്ള ടീമായാണ് ഫൈനല്‍ മത്സരങ്ങള്‍ നടന്നത്. ഡിപിഎസ് സ്‌ക്കൂളിലെ അങ്കുഷ് ഘോഷ്, മെക്കാ മുഹമ്മദലി, ആര്യന്‍ സുജിത് എന്നിവരടങ്ങിയ ടീം ഒന്നാം സ്ഥാനവും, എം ഇ എസ് അബൂഅമൂറിലെ മുഹമ്മദ് ബസ്സാം, മുഹമ്മദ് ഫഹദ്, മുഹമ്മദ് ബിലാല്‍ എന്നിവരടങ്ങിയ ടീം രണ്ടാം സ്ഥാനവും, ശാന്തി നികേതന്‍ സ്‌ക്കൂളിലെ പാര്‍വ്വതി, ശരണ്യ, മുഹമ്മദ് യാസര്‍ എന്നിവരടങ്ങിയ ടീം മൂന്നാം സ്ഥാനവും ക്വിസ്സില്‍ കരസ്ഥമാക്കി. ജോസഫ്, ഷാജില്‍ ഖാദര്‍ എന്നിവരായിരുന്നു ക്വിസ്സ് മാസ്റ്റര്‍മാര്‍.
ഇതേ വേദിയില്‍ സ്‌ക്കൂളുകളിലെ തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥിസംഘങ്ങളുടെ വിവിധ സാമൂഹ്യ പ്രസക്ത വിഷയങ്ങളിലൂന്നി പ്രോജക്ടുകളുടേയും, സ്റ്റില്‍ മോഡല്‍, വര്‍ക്കിങ്ങ് മോഡല്‍ മത്സരങ്ങളും നടന്നു. പ്രോജക്ട് മത്സരത്തില്‍ ബിര്‍ള പബ്ലിക്ക് സ്‌ക്കൂള്‍ ഒന്നാം സ്ഥാനവും, ശാന്തി നികേതന്‍ രണ്ടാം സ്ഥാനവും നേടിയപ്പോള്‍, സ്റ്റില്‍ മോഡലില്‍ ശാന്തി നികേതന്‍ ഒന്നാം സ്ഥാനവും, എം ഇ എസ് ഇന്ത്യന്‍ സ്‌ക്കൂള്‍ രണ്ടാം സ്ഥാനവും കൈക്കലാക്കി. വര്‍ക്കിങ്ങ് മോഡല്‍ മത്സരത്തില്‍ ഐഡിയല്‍ ഇന്ത്യന്‍ സ്‌ക്കൂള്‍ ഒന്നാം സ്ഥാനവും, ശാന്തിനികേന്‍.സ്‌ക്കൂള്‍ രണ്ടാം സ്ഥാനവും നേടി.
പ്രസക്ത ബഹിരാകാശഛായാഗ്രാഹകന്‍ അജിത് എവെറെസ്റ്ററുടെ ജ്യോതിശാസ്ത്രം, ബഹിരാകാശ ഫോട്ടോ എന്നീ വിഷയങ്ങളധികരിച്ച് ക്ലാസ്സും കുട്ടികള്‍ക്കായി നടന്നു.
ആന്‍വിന്‍ സില്‍ഫെസ്റ്റാ’23 ആഘോഷങ്ങളുടെ ഭാഗമായി മെയ് 19ന് വോളിബോള്‍, വടംവലി, ത്രോ ബോള്‍, തുടങ്ങിയ മത്സരങ്ങള്‍ ആസ്പയര്‍ അക്കാദമി ഇന്‍ഡോര്‍ ഹാളില്‍ വെച്ചും, കേരളത്തിലെ അറിയപ്പെടുന്ന മ്യുസിക് ബാന്‍ഡായ സാംശിവയുടെ ലൈവ് സംഗീതനിശയോടു കൂടിയ കലാപരിപാടികള്‍ മെയ് 26ന് ഹോളിഡേ ഇന്നില്‍ നടക്കുമെന്ന് സില്‍ഫെസ്റ്റാ’23 ഭാരവാഹികള്‍ അറിയിച്ചു.