Uncategorized

ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി ഒളിമ്പിക് ദിനം ആഘോഷിച്ചു

ദോഹ. ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി ഒളിമ്പിക് ദിനം ആഘോഷിച്ചു. മാള്‍ ഓഫ് ഖത്തറില്‍ കമ്മ്യൂണിറ്റി ഇടപഴകല്‍ പരിപാടിയോടെയാണ് ഒളിമ്പിക് ദിനം ആഘാഷിച്ചത്. മൂന്ന് ടീം ഖത്തര്‍ ഒളിമ്പ്യന്‍മാരെ ഉള്‍പ്പെടുത്തിയുള്ള ആവേശകരമായ പ്രവര്‍ത്തനങ്ങളും പ്രത്യേക പാനല്‍ ചര്‍ച്ചയും എല്ലാ പ്രായത്തിലുമുള്ള പങ്കാളികളെയും ആകര്‍ഷിക്കുന്നതായിരുന്നു.

ഒളിമ്പിക് ദിന പരിപാടി കുട്ടികള്‍ക്കും ചെറുപ്രായക്കാര്‍ക്കും അവിസ്മരണീയമായ ഒരു അവസരമായി മാറി. അവര്‍ക്ക് രസകരമായ വിവിധ ്‌രപവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും ഒളിമ്പിക് പ്രസ്ഥാനത്തെക്കുറിച്ചും അതിന്റെ ചരിത്രത്തെക്കുറിച്ചും കൂടുതലറിയാനും അവസരമൊരുക്കി. സംവേദനാത്മക ഗെയിമുകള്‍, ആകര്‍ഷകമായ വെല്ലുവിളികള്‍, ആവേശകരമായ മത്സരങ്ങള്‍ എന്നിവ ആസ്വദിക്കുമ്പോള്‍ പങ്കെടുക്കുന്നവര്‍ക്ക് ഒളിമ്പിക് സ്പിരിറ്റ് നേരിട്ട് അനുഭവിക്കാന്‍ കഴിഞ്ഞു. ഈ വര്‍ഷത്തെ തീം ആയ ലെറ്റ്‌സ് മൂവ് എന്നതിന് അനുസൃതമായി യുവതലമുറയെ പ്രചോദിപ്പിക്കുന്നതിനും ശാരീരിക പ്രവര്‍ത്തനങ്ങള്‍, കായികക്ഷമത, ഒളിമ്പിക് മൂല്യങ്ങള്‍ എന്നിവയുടെ പ്രാധാന്യം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഇവന്റ് ലക്ഷ്യമിട്ടത്.

ഇവന്റിന്റെ പ്രാധാന്യം എടുത്തുകാണിച്ചുകൊണ്ട്, മൂന്ന് ടീം ഖത്തര്‍ ഒളിമ്പ്യന്‍മാരെ ഉള്‍പ്പെടുത്തി ഒരു പ്രത്യേക പാനല്‍ ചര്‍ച്ച നടന്നു: ടീം ഖത്തര്‍ വെയ്റ്റ്ലിഫ്റ്ററും, ടോക്കിയോ 2020 ഗോള്‍ഡ് മെഡലിസ്റ്റുമായ ഫാരെസ് ഇബ്രാഹിം, ടീം ഖത്തര്‍ നീന്തല്‍ താരവും രണ്ട് തവണ ഒളിമ്പ്യനുമായ നദ മുഹമ്മദ് വഫ, ടീം ഖത്തര്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് അത്ലറ്റ് ബെഷയര്‍ അല്‍ മെന്‍വാരി, എന്നീ ്‌രശദ്ധേയരായ കായികതാരങ്ങള്‍ ഒളിമ്പിക് പ്രസ്ഥാനത്തിന്റെ മൂല്യങ്ങള്‍ ഊന്നിപ്പറഞ്ഞുകൊണ്ട് അവരുടെ ഒളിമ്പിക് കരിയറില്‍ നിന്നുള്ള പ്രചോദനാത്മകമായ കഥകള്‍ പങ്കിട്ടു. ഒളിമ്പിക്സ് തലത്തില്‍ മികവ് തെളിയിക്കാന്‍ ആവശ്യമായ അര്‍പ്പണബോധം, ദൃഢത, നിശ്ചയദാര്‍ഢ്യം എന്നിവയെക്കുറിച്ച് ഉള്‍ക്കാഴ്ചകള്‍ നേടുന്നതിന് പങ്കെടുത്തവര്‍ക്ക് പാനല്‍ ചര്‍ച്ച ഒരു സവിശേഷ അവസരം നല്‍കി.

Related Articles

Back to top button
error: Content is protected !!