Uncategorized

പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ ഖത്തര്‍ വിന്റര്‍ പ്രോഗ്രാം സംഘടിപ്പിച്ചു

ദോഹ. ഖത്തറിലെ പെരുമ്പാവൂര്‍ നിവാസികളുടെ കൂട്ടായ്മയായ പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ ഖത്തര്‍ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷങ്ങളോടനുബന്ധിച്ച് നടത്തിയ വിന്റര്‍ പ്രോഗ്രാമില്‍
ക്രിസ്മസ് കരോള്‍ ഗാനങ്ങള്‍ ആലപിച്ചും വിവിധ കലാപരിപാടികളും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായും പ്രത്യേക മത്സരങ്ങളൂം സംഘടിപ്പിച്ചു.
ആഘോഷത്തോടൊപ്പം നടന്ന കേക്ക് ഡെക്കറേഷന്‍ മത്സരത്തില്‍ ഒന്നാം സമ്മാനം സ്‌കൈ ജ്വല്ലറി നല്‍കിയ സ്വര്‍ണ്ണ നാണയം ഹാദിയയും
രണ്ടാം സമ്മാനം കാലിക്കറ്റ് നോട്ട് ബുക്ക് റസ്‌റ്റോറന്റ് നല്‍കിയ ഫുഡ് വൗച്ചര്‍ നൂറ ഷരീഫും മൂന്നാം സമ്മാനം ടയര്‍ വേള്‍ഡ് പെരുമ്പാവൂര്‍ നല്‍കിയ പര്‍ച്ചേസ് വൗച്ചര്‍ രമ്യാ ദീപകും കരസ്ഥമാക്കി

വിജയികളെ കാലിക്കറ്റ് നോട്ട് ബുക്ക് ഷെഫ് വിപിന്‍, റസിയ , അല്‍ത്താഫ് എന്നിവര്‍ ചേര്‍ന്നാണ് തിരഞ്ഞെടുത്തത്
പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ ഖത്തര്‍ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ നേതൃത്വം നല്‍കിയ ആഘോഷപരിപാടികള്‍ പങ്കെടുത്തവരുടെ മനം കവരും വിധം മനോഹരമായിരുന്നു

Related Articles

Back to top button
error: Content is protected !!