ഗവര്‍ണര്‍ തന്റെ പദവിയൊട് അന്തസ്സ് പുലര്‍ത്തണം : ഒഐസിസി ഇന്‍കാസ് ഖത്തര്‍ കൊല്ലം ജില്ലാ കമ്മിറ്റി

ദോഹ : കേരളത്തിലെ ക്യാമ്പസുകളില്‍ വിഭജന ഭീതി ദിനം ആചരിക്കാന്‍ ആവശ്യപ്പെട്ട ഗവര്‍ണര്‍ തന്റെ പദവിയോട് അന്തസ്സ് പുലര്‍ത്തണം.ഗവര്‍ണര്‍ എന്നത് അന്തസ്സുള്ള ഒരു ഭരണഘടനാ പദവിയാണ്.
അതിന്റെ വില മൊത്തമായി കളഞ്ഞു കുളിച്ചു ഒരു സാധാരണ സംഘപരിവാറുകാരന്റെ നിലവാരത്തിലേക്ക് ഗവര്‍ണര്‍ തരംതാഴരുത്.
ഇന്ത്യ അതിന്റെ മഹത്തായ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ് ഓഗസ്റ്റ് 15 ന്. സുദീര്‍ഘമായ വര്‍ഷങ്ങളുടെ സ്വാതന്ത്ര്യസമര പോരാട്ടങ്ങള്‍ക്ക് ഒടുവിലാണ് 200 വര്‍ഷത്തെ വൈദേശിക ആധിപത്യത്തില്‍ നിന്ന് ഇന്ത്യ മോചിതമാകുന്നത്.
ആ സ്വാതന്ത്ര്യസമരത്തെ മുന്‍നിരയില്‍ നിന്ന് നയിച്ച രാഷ്ട്രീയ സംഘടനയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്.
അന്ന് ആ സമരത്തില്‍ പങ്കുചേരാതെ വെറും കാഴ്ചക്കാരായി മാറി നിന്നവരാണ് സംഘപരിവാര്‍. ഈ ചരിത്രം ഒന്നും ആരും മറന്നിട്ടില്ല.
അത് മറന്നു എന്ന ധാരണയിലാണ് ഇത്തരം വിഷലിപ്ത പ്രചാരണ പരിപാടികളുമായി കേരളത്തിലേക്ക് ഗവര്‍ണര്‍ എത്തുന്നത് എങ്കില്‍ താങ്കള്‍ക്ക് തെറ്റി.
ഇത് കേരളമാണ്. ഇവിടെ ഇമ്മാതിരി അജണ്ടകള്‍ വിലപ്പോവില്ല.
അതുകൊണ്ട് രാജ്ഭവന്റെ അന്തസ്സ് കളഞ്ഞ് കുളിക്കാതെ നോക്കണം എന്ന് മാത്രമാണ് അഭ്യര്‍ത്ഥിക്കാനുള്ളത്.
അക്കാദമിക സ്ഥാപനങ്ങളെ സംഘപരിവാറിന്റെ ഇത്തരം വിഷലിപ്ത അജണ്ടകളില്‍ നിന്ന് ദയവുചെയ്ത് മാറ്റിനിര്‍ത്തണം എന്നു ഒഐസിസി ഇന്‍കാസ് ഖത്തര്‍ കൊല്ലം ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ഹാഷിം അപ്സര അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍ നായര്‍,വൈസ് പ്രസിഡന്റുമാരായ ജോസ് ചവറ,നൗഷാദ് കരുനാഗപ്പള്ളി, ട്രെഷറര്‍ രഞ്ജിത്ത് കോടിയാട്ട്,എക്സിക്യൂട്ടിവ് അംഗങ്ങള്‍ ബിനോയ് പത്തനാപുരം,തമ്പി നിരപ്പില്‍,ജേക്കബ് ജോയ്,റെനി അഞ്ചല്‍,വിനു,ഷിബു ഇബ്രാഹിംകുട്ടി ,യൂത്ത് വിംഗ് നേതാക്കളായ മുഹമ്മദ് റാഫി, ജെസ്സിന് കരുനാഗപ്പള്ളി,മുഹമ്മദ് ഷാ അഞ്ചല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
