
ഒമിക്രോണ്‍ ഭീഷണി ഗള്‍ഫില്‍ നിന്നും വരുന്ന യാത്രക്കാര്‍ ആശങ്കപ്പെടേണ്ടതില്ല
ദോഹ : കോവിഡിന്റെ ഒമിക്രോണ്‍ വകഭേദത്തിന്റെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യ ഗവണ്‍മെന്റ് പരിശോധനകള്‍ കണിശമാക്കിയിട്ടുണ്ടെങ്കിലും ഗള്‍ഫില്‍ നിന്നും വരുന്നവര്‍ക്ക് പ്രത്യേകിച്ച് യാതൊരു പരിശോധനകളുമില്ലെന്ന് ഇന്ന് യാത്ര ചെയ്തവര്‍ പറഞ്ഞു.
കൊച്ചിയിലും കോഴിക്കോടും തിരുവനന്തപുരത്തും ഇന്ന് വന്നിറങ്ങിയവര്‍ യാതൊരു പ്രയാസങ്ങളുമില്ലാതെയാണ് പുറത്തിറങ്ങിയതെന്ന് അനുഭവസ്ഥര്‍ ഇന്റര്‍നാഷണല്‍ മലയാളിയോട് പറഞ്ഞു.