Uncategorized

ഖത്തര്‍ സംസ്‌കൃതി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു


ദോഹ : ഖത്തര്‍ സംസ്‌കൃതി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. കിംസ് ഹെല്‍ത്ത് കെയര്‍ ഹോസ്പിറ്റലിന്റെയൂം,ഇന്ത്യന്‍ ഫാര്‍മിസ്‌റ് അസോസിയേഷന്‍ ഖത്തര്‍ എന്നിവരുടെ സംയുക്ത സഹകരണത്തിലാണ് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്.

വക്രയിലെ കിംസ് ഹെല്‍ത്ത് കെയര്‍ ഹോസ്പിറ്റലില്‍ നടന്ന ക്യാമ്പില്‍ താഴ്ന്ന വരുമാനക്കാരായ തൊഴിലാളികളടക്കം മുന്നൂറോളം പേര്‍ പങ്കടുത്തു .

ജനറല്‍ മെഡിസിന്‍ ,ഒപ്താല്‍മോളജി ,ഇന്റേണല്‍ മെഡിസിന്‍ ,സര്‍ജറി ,ദെന്തടിസ്റ്റ്,ഓര്‍ത്തോ ,ഇ.എന്‍ .ടി ,ഫിസിയോതെറാപ്പി,എന്നീ വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ സേവനങ്ങള്‍ ക്യാമ്പില്‍ ലഭ്യമായി .

ഇന്ത്യന്‍ ഫാര്‍മിസ്റ്റ് അസോസിയേഷന്‍ ഖത്തര്‍ തയ്യാറാക്കിയ കൗണ്ടറില്‍ നിന്നും ആവശ്യക്കര്‍ക്കു മരുന്നുകള്‍ സൗജന്യമായി നല്‍കി .

ഐ .സി ബി.എഫ് .പ്രസിഡന്റ് ഷാനവാസ് ബാവ മെഡിക്കല്‍ ക്യമ്പ് ഉല്‍ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ കിംസ് ഹെല്‍ത്ത് കെയര്‍ ഹോസ്പിറ്റല്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ:സുപ്രകാശന്‍, പ്രവാസി ക്ഷേമ നിധി ബോര്‍ഡ് അംഗം ഇ.എം.സുധീര്‍ , ഇന്ത്യന്‍ ഫാര്‍മിസ്‌റ് അസോസിയേഷന്‍ സെക്രട്ടറി സുഹൈല്‍,ലോക കേരള സഭാംഗം സുനില്‍ ,സംസ്‌കൃതി മിസെയിദ് യൂണിറ്റ് പ്രസിഡന്റ് ബിജു .പി മംഗലം,സെക്രെട്ടറി ചിന്ദു രാജ്,മെഡിക്കല്‍ ക്യാമ്പ് കണ്‍വീനര്‍ ബിനോയ് എബ്രഹാം , സെക്രട്ടറി സള്‍ട്ടാസ് സാമുവേല്‍ ,വൈസ് പ്രസിഡന്റ് അബ്ദുല്‍ മനാഫ് , വൈസ് പ്രസിഡന്റ് ബിന്ദു പ്രദീപ് ,വനിതാ വേദി പ്രസിഡന്റ് പ്രതിഭ രതീഷ് , എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു .

Related Articles

Back to top button
error: Content is protected !!