പ്രവാസി ഭദ്രത ക്യാമ്പയിന്‍-ശിഹാബ് തങ്ങള്‍ അനുസ്മരണം സംഘടിപ്പിച്ചു
ദോഹ. ഖത്തര്‍ കെഎംസിസി കോട്ടക്കല്‍ മണ്ഡലം കമ്മറ്റിയുടെ ഒറാറ്റേഴ്സ് ക്ലബ്ബിനു കീഴില്‍ പ്രവാസി ഭദ്രത ക്യാമ്പയിനും സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണവും സംഘടിപ്പിച്ചു. തുമാമയിലെ കെഎംസിസി ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ പ്രവാസി ഭദ്രത ക്യാമ്പയിന്‍ ഖത്തര്‍ കെഎംസിസി ആക്ടിംഗ് പ്രസിഡന്റ് കെ മുഹമ്മദ് ഈസ ഉദ്ഘാടനം ചെയ്തു. ക്യാമ്പയിന്റെ ഭാഗമായി ലോക കേരള സഭാ അംഗം അബ്ദുല്‍ റഊഫ്‌കൊണ്ടോട്ടി പ്രവാസി ക്ഷേമ പദ്ധതികള്‍ വിശദീകരിച്ച് മുഖ്യപ്രഭാഷണം നടത്തി. പരിപാടിയില്‍ മലപ്പുറം ജില്ലാ കെഎംസിസി ട്രഷറര്‍ റഫീഖ് പള്ളിയാലി, അല്‍ ഖോര്‍ ഏരിയ കെഎംസിസി ട്രഷറര്‍ പ്രശാന്ത് കാവാത്തിക്കുളം, ഇബ്രാഹിം കല്ലിങ്ങല്‍ , ഷാഹിദ് കോട്ടക്കല്‍ എന്നിവര്‍ ശിഹാബ് തങ്ങള്‍ അനുസ്മരണം നടത്തി.
നസീഫ് ഇരിമ്പിളിയം അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ അബൂബക്കര്‍ തയ്യില്‍ ,ഫൗസി കോട്ടക്കല്‍ , ഷംസു കാക്കന്‍ചിറ നാസര്‍ കാരക്കാടന്‍ റഊഫ് കോട്ടക്കല്‍ ഷാഫി മാറാക്കര തുടങ്ങിയവര്‍ സംസാരിച്ചു. ഷുഐബ് കാട്ടികുളങ്ങര സ്വാഗതവും ജാബിര്‍ കൈനിക്കര നന്ദിയും പറഞ്ഞു. പരിപാടിയില്‍ കോട്ടക്കല്‍ മണ്ഡലം കെഎംസിസി സംഘടിപ്പിച്ച എസ്എസ്പി മെഗാ സീറോ ബാലന്‍സ് ചലഞ്ച് വിജയികള്‍ക്കുള്ള സമ്മാന വിതരണം ഖത്തര്‍ കെഎംസിസി സംസ്ഥാന സെക്രട്ടറി അലിമൊറയൂര്‍, ജില്ലാ കെഎംസിസി സെക്രട്ടറി ഷംസീര്‍ മാനു, ജില്ലാ എസ് എസ്പി ചെയര്‍മാന്‍ മുസ്ഥഫ പിസി, ജനറല്‍കണ്‍വീനര്‍ നസറുദ്ധീന്‍ , ജില്ലാ മീഡിയ വിംഗ് ചെയര്‍മാന്‍ മദനി വളാഞ്ചേരി , ഷബീര്‍ തുടങ്ങിയവര്‍ നിര്‍വ്വഹിച്ചു