
ഖത്തറില്‍ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനക്രമീകരിക്കുന്നു
ദോഹ. ഖത്തറില്‍ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി സേവന സമയം പുനക്രമീകരിക്കുന്നതായി ഇന്ത്യന്‍ എംബസി അറിയിച്ചു. ഏപ്രില്‍ 28 ഞായറാഴ്ച മുതല്‍ പുതിയ സമയക്രമം നിലവില്‍ വരും.
പുതുക്കിയ ക്രമമനുസരിച്ച് അറ്റസ്റ്റേഷന്‍, പിഒഎ, എന്‍.ആര്‍.ഐ, എന്‍.ഒ.സി മറ്റു സേവനങ്ങള്‍ എന്നിവക്കുള്ള അപേക്ഷ സമര്‍പ്പിക്കലും വിതരണവും ഉച്ചക്ക് 1 മണി മുതല്‍ വൈകുന്നേരം 4 മണി വരെയായിരിക്കും.
പാസ്‌പോര്‍ട്ട് , പിസിസി, വിസ സര്‍വീസുകളുടെ സമയക്രമം മാറ്റമില്ലാതെ തുടരും. രാവിലെ 8 മണി മുതല്‍ 11.15 വരെ അപേക്ഷ സമര്‍പ്പിക്കലും ഉച്ചക്ക് 2 മണി മുതല്‍ 4.15 വരെ ഡെലിവറിയും നടക്കും.