IM Special

പ്രവാസികളുടെ കായിക സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്ന് സിറ്റി എക്‌സ്‌ചേഞ്ച്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളമായി ഖത്തറിലെ പ്രവാസികളുടെ കായിക സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്നാണ് സിറ്റി എക്സ്ചേഞ്ച് ജനഹൃദയങ്ങളില്‍ സ്വാധീനമുറപ്പിച്ചത്. സിറ്റി എക്സ്ചേഞ്ചിന്റെ അമരക്കാരന്‍ ഷറഫു ഹമീദിന്റെ ചുറുചുറുക്കോടെയുള്ള ഇടപെടലുകളും പിന്തുണയുമാണ് ഖത്തറില്‍ നടന്ന പല വലിയ ടൂര്‍ണമെന്റുകളുടേയും ഐതിഹാസിക വിജയത്തിന് കാരണമായതെന്നത് എല്ലാ സംഘാടകരും സാക്ഷ്യപ്പെടുത്തുന്നതാണ്.

കഴിഞ്ഞ പതിനാലു വര്‍ഷത്തോളമായി കാല്‍പന്തുകളിയില്‍ ഖത്തറിലെ ഏറ്റവും ശ്രദ്ധേയമായ ഖ്വിഫ് ടൂര്‍ണമെന്റിന്റെ മുഖ്യ പ്രായോജകരെന്ന നിലക്കും , കൂടാതെ ഖിയ ചാമ്പ്യന്‍ ലീഗ് , വാക് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് , എക്‌സ് പാറ്റ് സ്പോര്‍ട്ടീവ് തുടങ്ങി ഖത്തറിലെ ഒട്ടനവധി കായിക സംരംഭങ്ങളെ കൂടുതല്‍ ജനകീയമാക്കാനും ഇന്ത്യന്‍ സമൂഹത്തിന്റെ ഏറ്റവും വലിയ ആഘോഷങ്ങളാക്കാനും പരിശ്രമിച്ചാണ് സിറ്റി എക്സ്ചേഞ്ച് ഒരു പുതിയ കായിക സംസ്‌കാരം വളര്‍ത്തികൊണ്ടു വന്നത്.

കമ്പനിയുടെ കോര്‍പറേറ്റ് സോഷ്യല്‍ റസ്പോണ്‍സിബിലിറ്റിയുടെ ഭാഗമായി തൊഴിലാളികള്‍ക്ക് ലാബര്‍ ക്യാമ്പുകളില്‍ പ്രത്യേകം കായിക മല്‍സരങ്ങള്‍ സംഘടിപ്പിക്കാറുളള സിറ്റി എക്സ്ചേഞ്ചാണ് ഏഷ്യന്‍ കമ്മ്യൂണിറ്റി ഫുട്ബോള്‍ ടൂര്‍ണമെന്റിലേക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് ഏറ്റവും കൂടുതല്‍ കളിക്കാരെ സ്പോണ്‍സര്‍ ചെയ്യാറുളളത്.

സ്വന്തമായി ഫുട്ബോള്‍ ടീമും ക്രിക്കറ്റ് ടീമുള്ള സിറ്റി എക്സ്ചേഞ്ച് കായിക രംഗത്തെ പ്രോല്‍സാഹിപ്പിക്കുന്നതിനായി കായിക രംഗത്ത് കഴിവുള്ളവര്‍ക്ക് പലപ്പോഴും റിക്രൂട്ട്മെന്റില്‍ മുന്‍ഗണന നല്‍കാറുണ്ട്. ഇരു ടീമുകളും പല മല്‍സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവെക്കുകയും ട്രോഫികള്‍ സ്വന്തമാക്കുകയും ചെയ്തതിന് പിന്നില്‍ കായിക രംഗത്തെ നിരന്തരമായ പരിശ്രമങ്ങളും പിന്തുണയുമാണ്.

സിറ്റി എക്സ്ചേഞ്ച് ടീം മുഴുവനായും ഇന്ത്യന്‍ കളിക്കാരെ അണിനിരത്തി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ട്രോഫി സ്വന്തമാക്കിയത് സിറ്റി എക്സ്ചേഞ്ചിന്റെയും സി. ഇ. ഒ. ഷറഫു ഹമീദിന്റേയും കായികമികവിന്റെ തൊപ്പിയില്‍ പുതിയ പൊന്‍തൂവലുകള്‍ തുന്നിച്ചേര്‍ത്താണ്.

കഴിഞ്ഞ വര്‍ഷം ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ വിജയത്തിലും സിറ്റി എക്സ്ചേഞ്ചായിരുന്നു മുഖ്യ പങ്ക് വഹിച്ചത്. സിറ്റി എക്സ്ചേഞ്ച് വളര്‍ത്തിയ പല കളിക്കാരും സന്തോഷ് ട്രോഫി, കേരള യുനൈറ്റഡ് എഫ് സി തുടങ്ങിയ ടീമുകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതും അഭിമാനകരമായ നേട്ടമാണ്.

സാധാരണഗതിയില്‍ പൊതുരംഗത്ത് സജീവമാകാതെ കഴിയുന്ന തരത്തിലുള്ള എല്ലാ കലാസാംസ്‌കാരിക പരിപാടികളേയും പിന്തുണക്കാറുള്ള ഫറഫ് പി ഹമീദ് ഇന്ത്യന്‍ സ്പോര്‍ട്സ് സെന്ററിന്റെ മുന്‍നിരയിലേക്കെത്തിയത് കായിക രംഗത്തോടുള്ള അടങ്ങാത്ത ആവേശവും താല്‍പര്യവും മുന്‍നിര്‍ത്തി മാത്രമാണ്.

ഇന്ത്യന്‍ സ്പോര്‍ട്സ് സെന്ററിന്റെ ഉപാധ്യക്ഷന്‍ എന്ന നിലയില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ഇന്ത്യന്‍ സമൂഹത്തിന്റെ വിവിധ തലങ്ങളിലേക്കെത്തുവാനുതകുന്ന നിരവധി പരിപാടികളാണ് അദ്ദേഹം നടപ്പാക്കിയത്.

Related Articles

153 Comments

  1. Решение купить соковыжималку для овощей и фруктов было ключевым моментом в моем пути к здоровому образу жизни. ‘Все соки’ предложили отличный выбор. https://blender-bs5.ru/collection/sokovyzhimalki-dlja-ovoshhej-fruktov – Купить соковыжималку для овощей и фруктов от ‘Все соки’ было лучшим решением для моего здоровья!

  2. Suivre le téléphone portable – Application de suivi cachée qui enregistre l’emplacement, les SMS, l’audio des appels, WhatsApp, Facebook, photo, caméra, activité Internet. Idéal pour le contrôle parental et la surveillance des employés. Suivre le Téléphone Gratuitement – Logiciel de Surveillance en Ligne. https://www.xtmove.com/fr/

  3. urveillez votre téléphone de n’importe où et voyez ce qui se passe sur le téléphone cible. Vous serez en mesure de surveiller et de stocker des journaux d’appels, des messages, des activités sociales, des images, des vidéos, WhatsApp et plus. Surveillance en temps réel des téléphones, aucune connaissance technique n’est requise, aucune racine n’est requise.

  4. Hiya, I am really glad I have found this information. Today bloggers publish only about gossips and net and this is actually annoying. A good blog with interesting content, that is what I need. Thank you for keeping this site, I will be visiting it. Do you do newsletters? Can’t find it.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!